മാഹി: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 9 ന് കണ്ണൂരില്‍ നടക്കുന്ന മഹാ ധര്‍ണയുടെ പ്രചരണാര്‍ത്ഥം നടക്കുന്ന ജില്ല ജാഥയ്ക്ക് പള്ളൂരില്‍ ആഗസ്റ്റ് 4 ന് സ്വീകരണം നല്‍കും. വിപുലമായ സംഘാടക സമിതി രൂപികരിച്ചു. യോഗം പി. യൂസഫിന്റെ അധ്യക്ഷതയില്‍ കെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. വടക്കന്‍ ജനാര്‍ദ്ദനന്‍, എസ്.കെ.വിജയന്‍, ടി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഹാരിസ് പരന്തീരാട്ട് സ്വാഗതവും, ഇ.കെ. മുഹമ്മദലി നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.മോഹനന്‍ (ചെയര്‍മാന്‍), വടക്കന്‍ ജനാര്‍ദ്ദനന്‍ (കണ്‍വീനര്‍) എന്നിവരെ തെരെഞ്ഞെടുത്തു.