ഓവര്‍സീസ് എന്‍.സി.പി കുവൈത്ത് ഉഴവൂര്‍ വിജയന്‍ അനുസ്മരണം സംഘടിപ്പിച്ചു

ഓവര്‍സീസ് എന്‍.സി.പി കുവൈത്ത് ഉഴവൂര്‍ വിജയന്‍ അനുസ്മരണം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: മുന്‍ എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടായിരുന്ന ഉഴവൂര്‍ വിജയന്റെ ആറാം ചരമവാര്‍ഷിക ദിനം ഓവര്‍സീസ് എന്‍.സി.പി കുവൈത്ത് കമ്മിറ്റി ആചരിച്ചു. അബ്ബാസിയയില്‍ നടന്ന പരിപാടിയില്‍ ഒ.എന്‍.സി.പി നാഷണല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഓവര്‍സീസ് എന്‍.സി.പി കുവൈത്ത് കമ്മിറ്റി പ്രസിഡണ്ട് ജീവ്‌സ് എരിഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ടുമാരായ പ്രിന്‍സ് കൊല്ലപ്പിള്ളില്‍, സണ്ണി മിറാന്‍ഡ എന്നിവരും അംഗങ്ങളായ രോഹിത്, സബിത്ത്, ശക്തി, മാത്യു, അരുണ്‍, വനിതാവിഭാഗം അംഗങ്ങളായ സുകന്യ, ശശികല, ആശ തോമസ് എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആദര്‍ശത്തില്‍ അടിയുറച്ച് ജീവിച്ച ചുരുക്കം ചില കേരള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ഉഴവൂര്‍ വിജയന്‍. പ്രസ്ഥാനം കേരളത്തില്‍ കെട്ടിപ്പടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവിന്റെ വിയോഗം എന്‍.സി.പിക്കാര്‍ക്ക് ഒരു തീരാനഷ്ടം തന്നെയാണ്. ജനറല്‍ സെക്രട്ടറി അരുള്‍രാജ് നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *