ഭവന്‍സ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റഴ്‌സ് ക്ലബ് മൂന്നാം വാര്‍ഷികം ആഘോഷിച്ചു

ഭവന്‍സ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റഴ്‌സ് ക്ലബ് മൂന്നാം വാര്‍ഷികം ആഘോഷിച്ചു

  • ന്യൂസ് ബ്യൂറോ, കുവൈത്ത്

കുവൈത്ത് സിറ്റി: വാക്കുകള്‍ ഹൃദ്യവും മധുരവും കരുണയും ആര്‍ദ്രതയും നിറഞ്ഞതാകണമെന്ന് പ്രശസ്ത കവി കെ. സുദര്‍ശനന്‍ അഭിപ്രായപ്പെട്ടു. ഭവന്‍സ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റഴ്‌സ് ക്ലബ്ബിന്റെ മൂന്നാം വാര്‍ഷികം ‘ഭാവനീയം 2023’ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വാക്കുകളുടെ ശക്തി പരിവര്‍ത്തന വിധേയമാണെന്നും ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ലബ് പ്രസിഡന്റ് മനോജ് മാത്യു അധ്യക്ഷത വഹിച്ചു. മുന്‍ അധ്യക്ഷ ഷീബ പ്രമുഖ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് അധ്യക്ഷന്‍ ജോര്‍ജ് മേലാടന്‍, ഡിസ്ട്രിക്ട് 20 ഡയറക്ടര്‍ മൊന അലോക്കുബ്, പ്രോഗ്രാം ക്വാളിറ്റി ഡയറക്ടര്‍ യാസര്‍ അല്‍ ഖഷാര്‍, ക്ലബ് ഗ്രോത്ത് ഡയറക്ടര്‍ സേഹാം മുഹമ്മദ്, ഡിവിഷന്‍ ഇ ഡയറക്ടര്‍ അസ്മ അല്‍ എനൈസി, ഏരിയ 19 ഡയറക്ടര്‍ ജമാലുദ്ദീന്‍ ഷെയ്ഖ്, മുന്‍ ഡിവിഷന്‍ എച്ച് ഡയറക്ടര്‍ പ്രമുഖ ബോസ്, സലീം പള്ളിയില്‍, ചെസ്സില്‍ രാമപുരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മുന്‍ അധ്യക്ഷന്‍ ബിജോ .പി ബാബു ക്ലബ്ബിന്റെ നാള്‍ വഴികള്‍ വിവരിച്ചു. അജയ് ജേക്കബ് ജോര്‍ജ് യോഗ നിര്‍ദേശങ്ങളും സുനില്‍ എന്‍.എസ് മുഖ്യാതിഥിയെ പരിചയപ്പെടുത്തുകയും ചെയ്തു.
ഭവന്‍സ് സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മഹേഷ് അയ്യര്‍, പ്രജിത വിജയന്‍ തുടങ്ങിയവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രശാന്ത് കവലങ്ങാട് നിമിഷ പ്രസംഗ അവതരണം നടത്തി. ജെറാള്‍ഡ് ജോസഫ്, ശ്രീജ പ്രബീഷ് എന്നിവര്‍ അവതാരകരും ജോണ്‍ മാത്യു പാറപ്പുറത്ത്, സുനില്‍ തോമസ് എന്നിവര്‍ മോഡറേറ്റര്‍മാരുമായി നടന്ന യോഗത്തിന് ജോമി ജോണ്‍ സ്റ്റീഫന്‍ സമയ നിയന്ത്രണം നിര്‍വഹിച്ചു. ഇവന്റ് ചെയര്‍ സാജു സ്റ്റീഫന്‍ കൃതജ്ഞത രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *