ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പ്രസംഗ സമയത്ത് മുഖ്യമന്ത്രിയുടെ മൈക്ക് കേടായി, പോലിസ് കേസെടുത്തു

ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പ്രസംഗ സമയത്ത് മുഖ്യമന്ത്രിയുടെ മൈക്ക് കേടായി, പോലിസ് കേസെടുത്തു

തിരുവനന്തപുരം: അന്തരിച്ച മുന്‍ മഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടയ്ക്ക് മൈക്ക് തകരാറിലായ സംഭവത്തില്‍ കേസെടുത്ത് പോലിസ്. എഫ്.ഐ.ആറില്‍ പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഉള്ളത്. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മനഃപൂര്‍വം മൈക്കില്‍ പ്രശ്നം ഉണ്ടാക്കിയത് ആണെന്നാണ് എഫ്.ഐ. ആര്‍ പറയുന്നത്, എഫ്.ഐ.ആറില്‍ ആരെയും പ്രതിയാക്കിയിട്ടില്ല. എന്തായാലും പരിപാടിയില്‍ ഉപയോഗിച്ച മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടത്തും.

മുഖ്യമന്ത്രി സംസാരിക്കാന്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ ഉമ്മന്‍ചാണ്ടി മുദ്രാവാക്യങ്ങള്‍ വിളിച്ചതും കൃത്യം സമയത്ത് മൈക്ക് തകരാറില്‍ ആയതും ആസൂത്രിത നീക്കം ആണോ എന്നാണ് പോലിസ് സംശയിക്കുന്നത്. പരിശോധനക്ക് ശേഷം പിടിച്ചെടുത്ത മൈക്ക്, ആംപ്ലിഫയര്‍, വയര്‍ എന്നിവ തിരികെ നല്‍കും. അതേസമയം പരിപാടിക്കിടെ തടസം ഉണ്ടായത് വെറും സാങ്കേതിക പ്രശ്നം മാത്രം ആണെന്നും അതില്‍ ആസൂത്രിതമായി ഒന്നും ഇല്ലെന്നുമാണ് കോണ്‍ഗ്രസ് വാദം.
കേരള പോലീസ് ആക്ട് പ്രകാരം മനപ്പൂര്‍വം പൊതുസുരക്ഷയില്‍ പരാജയപ്പെടുക, പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുക തുടങ്ങിയവയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി പ്രസംഗിക്കുന്ന സമയത്ത് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കുറച്ച് സമയത്തിന് ശേഷം ഇതെല്ലം പരിഹരിക്കുകയും മുഖ്യന്ത്രി പ്രസംഗം പൂര്‍ത്തിയാക്കുകയും ചെയ്തു

മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയ മൈക്കിനെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്രാ നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ പരിഹാസമായി കുറിക്കുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *