ഷില്ലോങ്∙ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ഓഫിസിനു നേരെ ആൾക്കൂട്ട ആക്രമണം. സംഭവത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സാങ്മയ്ക്ക് പരുക്കില്ല. തുറ നഗരത്തെ സംസ്ഥാനത്തിന്റെ ശൈത്യകാല തലസ്ഥാനം ആക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്നവരുമായി ചർച്ചയ്ക്കെത്തിയതായിരുന്നു മുഖ്യമന്ത്രി.
അതിനിടെ, വൈകിട്ടോടെ മുഖ്യമന്ത്രിയുടെ ഓഫിസിനു പുറത്ത് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി കല്ലെറിയാൻ തുടങ്ങി. പ്രതിഷേധക്കാരോടു സാങ്മ സംസാരിക്കുന്നതിനിടെ ജനക്കൂട്ടത്തിലുണ്ടായിരുന്ന ചിലർ കല്ലെറിയുകയായിരുന്നു.
എസിഎച്ച്ഐകെ, ജിഎച്ച്എസ്എംസി തുടങ്ങിയ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളാണ് തുറയെ ശൈത്യകാല തലസ്ഥാനം ആക്കണമെന്നാവശ്യപ്പെടുന്നത്.
ശൈത്യകാല തലസ്ഥാന ആവശ്യവും തൊഴിൽ സംവരണവും സംബന്ധിച്ച് ചർച്ച നടത്താമെന്ന് സമരക്കാരോട് സാങ്മ സമരക്കാർക്ക് ഉറപ്പുനൽകി. അടുത്ത മാസം ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് പ്രതിഷേധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
#WATCH | Meghalaya CM Conrad Sangma was having discussions with agitating organisations based in Garo-Hills who are on a hunger strike for a winter capital in Tura: CMO PRO
Meanwhile, a crowd (other than agitating groups) gathered at the CMO in Tura and started pelting stones.… pic.twitter.com/EqUhQDwjtl
— ANI (@ANI) July 24, 2023