ഫ്രഞ്ച് എംബസി പ്രതിനിധികള്‍ എന്‍.ഐ.ടി കോഴിക്കോട് സന്ദര്‍ശിച്ചു

ഫ്രഞ്ച് എംബസി പ്രതിനിധികള്‍ എന്‍.ഐ.ടി കോഴിക്കോട് സന്ദര്‍ശിച്ചു

കോഴിക്കോട്: ഇന്ത്യയിലുള്ള ഫ്രാന്‍സ് എംബസിയുടെ പ്രതിനിധികള്‍ എന്‍.ഐ.ടി കാലിക്കറ്റ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഫ്രാന്‍സില്‍ ഉള്ള ഉന്നത വിദ്യാഭ്യാസ സാധ്യതകളെകുറിച്ചും ഗവേഷണ മേഖലകളിലെ അവസരങ്ങളെ കുറിച്ചും അവര്‍ വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും സംസാരിച്ചു. ഫ്രാന്‍സ് എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസ് ഫ്രാന്‍സ് എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രതിനിധികള്‍ കോഴിക്കോട് എത്തിയത്. ഇന്ത്യയിലെ ക്യാമ്പസുകളില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ ഉന്നത പഠനത്തിന് അവസരം ഒരുക്കുക എന്നതാണ് ക്യാമ്പസ് ഫ്രാന്‍സ് ലക്ഷ്യമാക്കുന്നത്.

ഇന്ത്യയും ഫ്രാന്‍സും ആയുള്ള വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ സംയോജിച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്യാമ്പസ് ഫ്രാന്‍സ് നല്‍കുന്ന പിന്തുണയെകുറിച്ചും ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായ ഫ്രാങ്‌സ്വ സേവിയര്‍ മോര്‍ട്രില്‍ സംസാരിച്ചു. ഫ്രഞ്ച് എംബസിയുടെ ഉദ്യോഗസ്ഥരായ ഫ്രാങ്‌സ്വാ സേവിയര്‍ മോര്‍ട്രില്‍, സൈന്റിഫിക് അഫേര്‍സ് ഉദ്യോഗസ്ഥ ഡോ. ഒന്റിലാ, സയന്‍സ് ആന്‍ഡ് അക്കാഡമിക് കോ-ഓപ്പറേഷന്‍ ഉദ്യോഗസ്ഥ ലുസൈല്‍ ഗില്ലറ്റ്, ക്യാമ്പസ് ഫ്രാന്‍സ് മാനേജര്‍ ശബരി കിഷോര്‍ എന്നിവരാണ് എന്‍.ഐ.ടി.സിയില്‍ എത്തിയത്.

മികച്ച വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല രീതിയില്‍ തയ്യാറാക്കുന്ന അപേക്ഷകളിലൂടെ ഫ്രഞ്ച് യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ നേടാന്‍ സാധിക്കും എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി ആയിരത്തി എഴുന്നൂറിലധികം വിവിധ പ്രോഗ്രാമുകള്‍ ഫ്രഞ്ച് യൂണിവേഴ്‌സിറ്റികള്‍ ഇംഗ്ലീഷ് ഭാഷയില്‍ പഠിപ്പിക്കുന്നുണ്ടെന്ന് എന്‍.ഐ.ടിയിലുള്ള വിദ്യാര്‍ഥികളുമായി സംസാരിക്കവേ അവര്‍ പറഞ്ഞു. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളെ കുറിച്ചും അവര്‍ സംസാരിച്ചു. കാലിക്കറ്റില്‍ ഉള്ള ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സ് ആന്‍ഡ് സ്‌കോളേഴ്‌സ് ഓഫീസ് സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് അധ്യക്ഷനായ ഡോക്ടര്‍ എം.കെ രവിവര്‍മ്മ കോഴിക്കോട് നടത്തുന്ന പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. എന്‍.ഐ.ടി കാലിക്കറ്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആയ പ്രൊഫസര്‍ ജെ. സുധാകുമാര്‍ ഫ്രഞ്ച് പ്രതിനിധികള്‍ക്കായുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു. രജിസ്ട്രാര്‍ ആയ ഡോ. ശ്യാമ സുന്ദര എം.എസ്, ഡീന്‍ മാരായ ഡോ. സമീര്‍ എസ്.എം, ഡോ. സന്ധ്യാ റാണി, ഡോ. രജനികാന്ത്, ഡോ. പി.പി അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *