മണിപ്പൂര്‍ കലാപം: ജനതാദള്‍ (എസ്) വായ മൂടികെട്ടി കൈകള്‍ ബന്ധിച്ച് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു

മണിപ്പൂര്‍ കലാപം: ജനതാദള്‍ (എസ്) വായ മൂടികെട്ടി കൈകള്‍ ബന്ധിച്ച് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു

ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ ഇന്ത്യ ഇപ്പോഴും നാണംകെട്ടു നില്‍ക്കുന്ന ഒരു സംഭവമാണ് മണിപ്പൂര്‍ കലാപം. മാസങ്ങളോളം പിന്നിട്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസ്ഥ ജനാധിപത്യത്തിന് പേരുകേട്ട ഭാരതത്തിന് കളങ്കം ചാര്‍ത്തി എന്നും ജനതാദള്‍ (എസ്) ദേശീയ വൈസ് പ്രസിഡണ്ടും മുന്‍ മന്ത്രിയുമായ സി.കെ നാണു പ്രസ്താവിച്ചു. ജനതാദള്‍ (എസ്) കോഴിക്കോട് ജില്ലാ കമ്മിറ്റി മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയും പെട്ടെന്ന് അടിയന്തര നടപടികള്‍ കൈകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ബീച്ചില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് കെ.വി സെബാസ്റ്റ്യന്‍, കെ.പ്രകാശന്‍, ബീരാന്‍ കുട്ടി, അലി മാനിപുരം, സുധീര്‍ സി.കെ, വിജയന്‍ ചോലക്കര, എസ്.വി ഹരിദേവ്, കെ.കെ അഷ്‌റഫ്, കരുണാകരന്‍, ഒ.കെ രാജന്‍, ടി.എ അസീസ്, ജോയിസ് ബെന്നി, അബ്ദുള്‍ മജീദ്, മുസമ്മില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ബീച്ച് ഗാന്ധി പ്രതിമക്ക് മുമ്പില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അബ്ദുള്ള ആധ്യക്ഷത വഹിച്ചു. കെ.എന്‍ അനില്‍കുമാര്‍, പി.കെ. കബീര്‍ സലാല, അസീസ് മണലൊടി, റഷീദ് മുയിപ്പോത്ത്, രബീഷ് പയ്യോളി, കെ.എ ലൈല, അഹമ്മദ് മാസ്റ്റര്‍,ടി.എന്‍.കെ ശശീന്ദ്രന്‍ മാസ്റ്റര്‍, കെ.പി. അബൂബക്കര്‍, ബെന്നി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ആസാദ് പി.ടി സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *