പ്രേംചന്ദ് പുരസ്‌കാരത്തിന് അപേക്ഷിക്കാം

പ്രേംചന്ദ് പുരസ്‌കാരത്തിന് അപേക്ഷിക്കാം

കോഴിക്കോട്: 2023ലെ മുന്‍ഷി പ്രേംചന്ദ് പുരസ്‌ക്കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുവാന്‍ രാഷ്ട്രഭാഷാവേദി ഉന്നതാധികാരസമിതി തീരുമാനിച്ചു. വര്‍ക്കിങ്ങ് പ്രസിഡണ്ട് വി.എം ആനന്ദകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റേറ്റ് രക്ഷാധികാരി ഗോപി ചെറുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി ആര്‍.കെ ഇരവില്‍, കെ. പി. ആലിക്കുട്ടി, എന്‍.പി. മോഹനന്‍, പി.ശിവാനന്ദന്‍, കെ.വി,സ്വര്‍ണ്ണകുമാരി എന്നിവര്‍ സംബന്ധിച്ചു. 70 വയസ്സിന് മുകളില്‍ പ്രായമുള്ള ഹിന്ദി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നവര്‍ക്കായി 15 വര്‍ഷമായി രാഷ്ട്രഭാഷാവേദി അവാര്‍ഡ് നല്‍കിവരുന്നുണ്ട്. പ്രേംചന്ദ് അനുസ്മരണ സമ്മേളനവും പുരസ്‌ക്കാര വിതരണവും ആഗസ്റ്റ് 5-ന് ശനിയാഴ്ച രാവിലെ 11-മണിക്ക് മീഞ്ചന്ത ഹിന്ദി കോളേജില്‍ നടക്കുന്നതാണ്.

രാഷ്ട്ര ഭാഷാവേദിയുടെ ആഭിമുഖ്യത്തില്‍ മുന്‍ഷി പ്രേംചന്ദ് അനുസ്മരണത്തിന്റെ ജില്ലാതല പരിപാടികള്‍ 31ന് തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് പേരാമ്പ്രയ്ക്കടുത്ത ചാലിക്കരയില്‍ ജില്ലാ രക്ഷാധികാരി ശ്രീധന്‍ കുയ്യിലക്കണ്ടി ഉദ്ഘാടനം ചെയ്യും. പ്രേംചന്ദ് പുരസ്‌ക്കാരത്തിനുള്ള അപേക്ഷകള്‍ ആര്‍.കെ. ഇരവില്‍ ജനറല്‍ സെക്രട്ടറി, രാഷ്ട്രഭാഷാവേദി, പി.ഒ പറമ്പില്‍-673012 എന്ന വിലാസത്തില്‍ ജൂലായ് 27-നകം ലഭിച്ചിരിക്കണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *