ഗ്യാന്‍വാപി പള്ളിയിലെ സര്‍വേയ്ക്ക് സുപ്രീംകോടതി സ്റ്റേ, ബുധനാഴ്ച വരെ നടപടി പാടില്ല

ഗ്യാന്‍വാപി പള്ളിയിലെ സര്‍വേയ്ക്ക് സുപ്രീംകോടതി സ്റ്റേ, ബുധനാഴ്ച വരെ നടപടി പാടില്ല

ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയിലെ ശാസ്ത്രീയ സര്‍വേ തടഞ്ഞ് സുപ്രീം കോടതി. പള്ളി കമ്മിറ്റിയുടെ ആവശ്യ പ്രകാരമാണ് ബുധനാഴ്ച വരെ സര്‍വേ നടപടികള്‍ക്ക് സ്‌റ്റേ അനുവദിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) ശാസ്ത്രീയ സര്‍വേയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തത്. ബുധനാഴ്ച അഞ്ച് മണിവരെ സര്‍വേ പാടില്ലെന്നും ഇക്കാലയളവില്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഹര്‍ജിയുമായി നാളെ തന്നെ ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. കേസില്‍ 26 ന് മുന്‍പ് വാദം കേള്‍ക്കണമെന്നും അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ചീഫ് ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.

ഇന്ന് രാവിലെ ഏഴ് മണിയോടെ ഗ്യാന്‍വ്യാപി പള്ളിയില്‍ എ.എസ്.ഐ സര്‍വേ ആരംഭിച്ചിരുന്നു. സര്‍വേക്ക് ആവശ്യമായ ഉപകരണങ്ങളുമായാണ്
എ.എസ്.ഐ സംഘം പള്ളിയില്‍ എത്തിയത്. വാരാണസി ജില്ല കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു നാല്‍പതോളം ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി പള്ളിയിലെത്തിയിരിക്കുന്നത്. എന്നാല്‍ ആര്‍ക്കിയോളജി വകുപ്പിന്റെ സര്‍വേ പള്ളിക്ക് പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുമെന്നായിരുന്നു ഹര്‍ജിക്കാര്‍ പ്രധാനമായും സുപ്രീം കോടതിയെ അറിയിച്ചത്.

പള്ളിയിലെ അംഗശുദ്ധി വരുത്തുന്ന ഇടം ഒഴികെയുള്ള സ്ഥലങ്ങളില്‍ സര്‍വേ നടത്താനാണ് കോടതിയുടെ അനുമതി. പരിശോധനാ റിപ്പോര്‍ട്ട് ആഗസ്റ്റ് നാലിന് മുമ്പായി എ.എസ്.ഐ ജില്ലാ കോടതിക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നടപടി.

Share

Leave a Reply

Your email address will not be published. Required fields are marked *