മാഹി: ജന്‍ ഔഷധി കേന്ദ്ര മാഹി കനറാ ബേങ്കിന് മുന്‍വശത്തെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാഹി കോ-ഓപ്പറേറ്റീവ് ഹോസ്പ്പിറ്റല്‍ സൊസൈറ്റിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ടി.എം സുധാകരന്റെ അധ്യക്ഷതയില്‍ രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ ആരോഗ്യ മന്ത്രി ഇ.വത്സരാജ് മുഖ്യഭാഷണം നടത്തി. കെ.മോഹനന്‍, സത്യന്‍ കേളോത്ത്, ചാലക്കര പുരുഷു, ആര്‍.വി ജയദേവന്‍, കാഞ്ചനനാണു, ആശാലത, കെ.ഹരിന്ദ്രന്‍ സംസാരിച്ചു. ഷാജു കാനത്തില്‍ സ്വാഗതവും എന്‍.മോഹനന്‍ നന്ദിയും പറഞ്ഞു.