മലപ്പുറം ജില്ലയിലെ ആദ്യ ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സയുമായി കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രി

മലപ്പുറം ജില്ലയിലെ ആദ്യ ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സയുമായി കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രി

മലപ്പുറം: ജില്ലയില്‍ ആദ്യമായി ഹൃദ്രോഗത്തിന് നൂതനമായ ലീഡ്‌ലെസ് പേസ്മേക്കര്‍ ചികിത്സയുമായി കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രി. മലപ്പുറം തൃപ്പങ്ങോട് സ്വദേശിയായ 92കാരന്റെ ഹൃദയത്തിലാണ് നിലവില്‍ കണ്ടുപിടിക്കപ്പെട്ടതില്‍ ഏറ്റവും ചെറുതും അതിനൂതനവുമായ പേസ്‌മേക്കര്‍ വിജയകരമായി വച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയ ഇല്ലാതെയായിരുന്നു ചികിത്സ. സങ്കീര്‍ണത കുറവായതിനാല്‍ പേസ്‌മേക്കര്‍ ചികിത്സ കഴിഞ്ഞ് രോഗിയെ 24 മണിക്കൂറിനുള്ളില്‍ രോഗിക്ക് വീട്ടിലേക്ക് മടങ്ങാനായി. ചര്‍മത്തില്‍ യാതൊരു മുറിവോ, തുന്നലോ ഇല്ലാതെ സ്ഥാപിക്കാമെന്നതാണ് ലീഡ്‌ലെസ് പേസ്മേക്കറുകളുടെ പ്രത്യേകത.

മറ്റ് പേസ്‌മേക്കറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു വിറ്റാമിന്‍ ക്യാപ്സ്യൂളിന്റെ വലുപ്പം മാത്രമാണ് ലീഡ്‌ലെസ് പേസ്‌മേക്കറുകള്‍ക്കുള്ളൂ. സാധാരണ പേസ്മേക്കറുകളില്‍ ഉപയോഗിക്കുന്ന ലീഡുകളില്‍ നിന്നും നെഞ്ചിലെ മുറിവില്‍ നിന്നുമുണ്ടാകുന്ന അണുബാധ പോലുള്ള സങ്കീര്‍ണതകളും ഇവിടെയില്ല. നെഞ്ചില്‍ മുറിപ്പാടുകള്‍ ഉണ്ടാകില്ല എന്നതും അതിവേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്നതും ലീഡ്‌ലെസ് പേസ്മേക്കറുകളെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളാണെന്ന് കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ ചീഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. തഹ്‌സിന്‍ നെടുവഞ്ചേരി, സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സുഹൈല്‍ മുഹമ്മദ് എന്നിവര്‍ പറഞ്ഞു.

കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് കാര്‍ഡിയോളജി വിഭാഗത്തിലെ കണ്‍സള്‍ട്ടന്റ് കാര്‍ജിയോളജിസ്റ്റുമാരായ ഡോ. ജെനു ജെയിംസ് ചാക്കോള, ഡോ. ഗഗന്‍ വേലായുധന്‍, ഡോ. ഷിജി തോമസ് വര്‍ഗീസ്, സീനിയര്‍ സ്‌പെഷ്യലിസ്റ്റുമാരായ ഡോ. മുഹമ്മദ് മുസ്തഫ, ഡോ. സി.വി റോയ് തുടങ്ങിയവരും ചികിത്സയില്‍ പങ്കാളികളായി.

Share

Leave a Reply

Your email address will not be published. Required fields are marked *