മന്ദാരം പബ്ലിക്കേഷന്‍ അടുത്തതായി പുറത്തിറക്കുന്ന, സെപ്:17 ന് കേരള സാഹിത്യ അക്കാദമിയില്‍ പ്രകാശിതമാകുന്ന ‘കഥ പറയുന്ന തൂലിക’ എന്ന സാഹിത്യ കൃതിയുടെയും ‘വേഴാമ്പല്‍’ എന്ന കവിതാസമാഹാരത്തിന്റെയും കവര്‍ പേജിന്റെ പ്രകാശനം 23 ജൂലായ് 2023 ന് ലോക കേരളസഭ അംഗം കബീര്‍ സലാല നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ മന്ദാരം പബ്ലിക്കേഷന്‍ ഡയറക്ടറും എഴുത്തുകാരനുമായ റഷീദ് വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കവിയും നടനുമായ മന്ദാരം സബ് എഡിറ്റര്‍ ഫ്രെഡി പൗലോസ് പൂനെ ആമുഖഭാഷണം നടത്തി. കവയത്രിയും എഴുത്തുകാരിയുമായ ഡോ. ഹസീന ബീഗം അബുദാബി, എഴുത്തുകാരി പ്രിയ രഞ്ജിത്ത് തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു. എഴുത്തുകാരി നഗീന നജീബ് സ്വാഗതവും കവയത്രി ഷെറീന കെ.എസ് നന്ദിയും രേഖപ്പെടുത്തി. പ്രസ്തുത ചടങ്ങില്‍ നിരവധി രചയിതാക്കള്‍ പങ്കെടുത്തു.