കലാകാരന്മാരുടെ കൂട്ടായ്മയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കള്‍ച്ചറല്‍ ആക്ടിവിറ്റീസ് ഓഫ് മ്യൂസിക് ആന്റ് ആര്‍ട്സ് – ഇക്കാമ, കുടുംബ സംഗമവും കലാ-കായിക പ്രതിഭകള്‍ക്ക് ആദരണവും നടത്തി. വടകര സ്നേക്ക് ആന്റ് ലേഡര്‍ പാര്‍ക്കില്‍ വെച്ച് നടന്ന സംഗമം എഴുത്തുകാരന് ലത്തീഫ് കല്ലറയില്‍ ഉദ്ഘാടനം ചെയ്തു. ഇക്കാമ വൈസ് പ്രസിഡന്റ് വി.സി മുഹമ്മദ് ജമീല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ഹാമര്‍ ത്രോയില്‍ ഗോള്‍ഡ് കരസ്ഥമാക്കി മാസ്റ്റേഴ്സ് ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ മഹറോഷ് ജബ്ബാര്‍, യു.എ.ഇ ഗോള്‍ഡന്‍ വിസ നേടിയ താജുദ്ദീന് വടകര, പ്രേംനസീര്‍ അവാര്‍ഡ് ജേതാവ് സീന രമേശ്, ആള് കേരള കോല്‍ക്കളി ഗുരുക്കള്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സിറാജ് ഗുരുക്കള്‍, പെന്‍സില്‍ ഡ്രോയിങ്ങ് പ്രതിഭ ഫാത്തിമത്തുല്‍ സഫൂന എന്നിവരെ ആദരിച്ചു.
ഗായകന് താജുദ്ദീന് വടകര, ഇക്കാമ സെക്രട്ടറി സീന രമേശ്, ഹാഷിര്‍ വടകര, സല്മാന് വടകര, കൊച്ചിന് ഷമീര്‍, സിറാജ് ഗുരുക്കള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇക്കാമ അംഗങ്ങളായ സംഗീതജ്ഞരും കലാകാരന്മാരും ഒരുക്കിയ സംഗീത- നൃത്ത പരിപാടിയും അരങ്ങേറി.