കോഴിക്കോട്: രാജ്യത്തിന്റെ അതിര്‍ത്തി കാവല്‍ക്കാരന്റെ ഭാര്യയെപ്പോലും മണിപ്പൂരില്‍ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിയിട്ടും അക്രമം അടിച്ചമര്‍ത്താനൊ, ശക്തമായ നടപടി സ്വീകരിക്കാനൊ തയ്യാറാകാത്ത ഭരണാധികാരികള്‍ എന്ത് സ്ത്രീ സുരക്ഷയാണ് ഇന്ത്യയില്‍ നല്‍കുന്നതെന്ന് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കുല്‍സു. പട്ടാളക്കാരന്റെ കുടുംബത്തിന് പോലും സുരക്ഷ ലഭിക്കുന്നില്ല. മനുഷ്യരെ മൃഗങ്ങളെ പോലെയാണ് വേട്ടയാടുന്നത്. വീടുകള്‍ കത്തിക്കുകയും, വളര്‍ത്തുമൃഗങ്ങളെ പോലും അപഹരിക്കുകയും ചെയ്യുന്ന അക്രമികളില്‍ നിന്ന് സംരക്ഷണം നല്‍കേണ്ട പോലിസ് അധികാരികളില്‍ നിന്ന് പോലും നീതി ലഭിക്കാത്ത രാജ്യത്ത് ഏറെ ഭീതിപ്പെടുത്തുന്നതാണെന്നും അവര്‍ പറഞ്ഞു. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം വനിതാ ലീഗ് സംഘടപ്പിച്ച ഏകദിന ലീഡേഴ്‌സ് ക്യാംപ് ‘ലീഡറസ് ഗൊ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
മണ്ഡലം പ്രസിഡന്റ് ശബ്‌ന പയ്യാനക്കല്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ശാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി വി.മുന്‍ഷീറ സ്വാഗതം പറഞ്ഞു. സംസ്ഥാന വനിതാ ലീഗ് സെക്രട്ടറി ബ്രസീലിയ ഷംസുദ്ദീന്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.എം ജമീല, ട്രഷറര്‍ എ.പി സഫിയ, ജില്ലാ സെക്രട്ടറി പി.കെ സീനത്ത്, കൗണ്‍സിലര്‍മാരായ അയിഷാബി പാണ്ടികശാല, കെ. റംലത്ത്, ജാസ്മിന്‍, സമീറ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന രണ്ടാം സെഷന്‍ വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് ആമിന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പുതിയകാലത്തെ വെല്ലുവിളികളെ നേരിടാന്‍ വനിതാ ലീഗിനെ സജ്ജമാക്കുകയാണ് ഈ ക്യാംപിലൂടെ ഉദ്ദേശിക്കുന്നതെന്ന് അവര്‍ പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡണ്ട് മുത്തുലക്ഷ്മി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.നാദിയ സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി.എം ഷറഫുന്നിസ ടീച്ചര്‍ ക്ലാസെടുത്തു സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ഖദീജ, ഹസീന, ഷെറീന റിയാദ് എന്നിവര്‍ സംസാരിച്ചു.