കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഏറ്റെടുത്ത് സംരക്ഷിക്കണം ലോക്ജനശക്തി പാർട്ടി (പാസ്വാൻ)

കോഴിക്കോട്: നഗരത്തിന്റെ പൈതൃക സ്ഥാപനമായ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ലോക്ജനശക്തി പാർട്ടി (പാസ്വാൻ) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂന്ന് സ്വകാര്യ സ്ഥാപനങ്ങൾ ഹൈക്കോടതിയിൽ നിന്ന് 2018ൽ നേടിയ സ്‌റ്റേ ഓർഡറാണ് ഈ വ്യവസായം ഏറ്റെടുക്കുന്നതിന് തടസം. സ്‌റ്റേ നീക്കി കിട്ടാൻ സർക്കാർ ആത്മാർത്ഥമായി ഇടപെടണം. സംസ്ഥാന ജന.സെക്രട്ടറി ചീഫ് ജേക്കബ് പീറ്റർ ദേശീയ സെക്രട്ടറി രമാജോർജ്ജ്, കോഴിക്കോട്ജില്ലാ പ്രസിഡണ്ട് ചന്ദ്രൻ മാസ്റ്ററും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *