ആരോഗ്യരംഗത്ത് വിവിധ ശാഖകൾ ആദരവോടെ പ്രവർത്തിക്കണം – ബിനോയ്‌വിശ്വം

ആരോഗ്യരംഗത്ത് വിവിധ ശാഖകൾ ആദരവോടെ പ്രവർത്തിക്കണം – ബിനോയ്‌വിശ്വം

കോഴിക്കോട്: അസത്യ പ്രചാര വേലകൾക്ക് പിന്നിലെ ലാഭ ചിന്താഗതിയുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ താൽപര്യം ലോകം തിരിച്ചറിയുന്നുണ്ടെന്നും, ചികിത്സാ രംഗത്ത് കടുംപിടിത്തം ഒഴിവാക്കി ഹോമിയോ-ആയൂർവ്വേദ-അലോപ്പതി ശാഖകൾ ആദരവോടെ കൈകോർക്കുന്നതാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും ബിനോയ് വിശ്വം എം.പി.പറഞ്ഞു. എല്ലാ സമൂഹങ്ങളിലും പാവങ്ങൾ പിഴുതെറിയപ്പെടുകയാണ്. ഈ പ്രതിസന്ധി കാലത്ത് അദാനി-അമ്പാനിമാരുടെ ലാഭം വർദ്ധിക്കുകയാണുണ്ടായത്. സമകാലിക ലോകത്ത് എല്ലാ വൈദ്യശാസ്ത്ര ശാഖകളും ചേർന്ന് ഒന്നിച്ചേറ്റെടുക്കേണ്ട വെല്ലുവിളികളുണ്ട്. വീണ്ടും വാക്‌സിൻ എന്ന പ്രചാര വേലക്ക് പിന്നിലെ ശാസ്ത്രീയതയും ലോകം തിരിച്ചറിയുന്നുണ്ട്. കോവിഡിന്റെ നേട്ടം ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കാണ്. ഡോ.കെ.എസ്.പ്രകാശം 29-ാമത് അനുസ്മരണ സമ്മേളനം ഹോട്ടൽ അളകാപുരിയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗികളോട് ഡോക്ടർ എന്ന കരുതൽ അദ്ദേഹം കാത്തു സൂക്ഷിച്ചു. ഹോമിയോപ്പതി എന്ന വൈദ്യശാസ്ത്രത്തിന്റെ കഴിവുകളിൽ ഉറച്ചു വിശ്വസിക്കുകയും ഇടപഴകിയവരുടെ ഉള്ളിൽ ഇന്നും ഓർമ്മയായി ആദ്ദേഹം നിറഞ്ഞു നിൽക്കുന്നുണ്ടെന്നുമദ്ദേഹം കൂട്ടിച്ചേർത്തു.കെ.എസ് പ്രകാശം സ്മാരക ഗോൾഡ് മെഡൽ ഡോ.ഷഹാനക്ക് അദ്ദേഹം സമ്മാനിച്ചു. പ്രൊഫ.ശോഭീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് അഷ്‌റഫ് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. സത്യപ്രകാശ് സ്വാഗതവും ഡോ. രാജ് പ്രകാശ് നന്ദിയും പറഞ്ഞു. പകർച്ചവ്യാധികളും ഹോമിയോപ്പതിയും എന്ന വിഷയത്തിൽ ഡോ.എം.ജി.ഉമ്മൻ വിഷയമവതരിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *