അരങ്ങിൽ ശ്രീധരൻ മാതൃകാ നേതാവ്  തോട്ടത്തിൽ രവീന്ദ്രൻ

അരങ്ങിൽ ശ്രീധരൻ മാതൃകാ നേതാവ് തോട്ടത്തിൽ രവീന്ദ്രൻ

കോഴിക്കോട്: സ്വാതന്ത്ര്യലബ്ധിക്ക് മുൻപ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് ജനഹൃദയങ്ങൾ കീഴടക്കിയ മാതൃകാ നേതാവായിരുന്നു അരങ്ങിൽ ശ്രീധരനെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. പറഞ്ഞു. പാർലമെന്റിൽ അദ്ദേഹം ശ്രദ്ധേയമായ ഇടപെടൽ നടത്തി. പാവപ്പെട്ടവരുടെയും, തൊഴിലാളി-കർഷകരുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹം യത്‌നിച്ചു. അരങ്ങിൽ ശ്രീധരൻ ഗാന്ധിയൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠന ഗവേഷണ കേന്ദ്രം പ്രസിഡണ്ട് പി.ടി.ആസാദ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി.വിബാലൻ, മുൻ എം.എൽ.എ എം.കെ.പ്രേംനാഥ്, ജനതാദൾ (എസ്) ജില്ലാ പ്രസിഡണ്ട് കെ.ലോഹ്യ, പി.കിഷൻചന്ദ്, ഡോ.കെ.മൊയ്തു, പ്രൊഫ.ജോബ് കാട്ടൂർ, അഡ്വ.എ.കെ.ജയകുമാർ പ്രസംഗിച്ചു.പഠന ഗവേഷണ കേന്ദ്രം ജനറൽ സെക്രട്ടറി കെ.പി. അബൂബക്കർ സ്വാഗതവും, ട്രഷറർ ആർ.ജയന്ത് കുമാർ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *