ഗവ. മിഡില്‍ സ്‌കൂള്‍ അവറോത്തില്‍ ചാന്ദ്രദിനാഘോഷവും സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടവും നടത്തി

ഗവ. മിഡില്‍ സ്‌കൂള്‍ അവറോത്തില്‍ ചാന്ദ്രദിനാഘോഷവും സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടവും നടത്തി

മാഹി: ഈസ്റ്റ്പള്ളൂര്‍ ഗവ. മിഡില്‍ സ്‌കൂള്‍ അവറോത്തിലെ ചാന്ദ്രദിനാഘോഷവും സംഘടിപ്പിച്ചു. ശാസ്ത്ര അധ്യാപിക കെ. ശ്രീജയുടെ അധ്യക്ഷതയില്‍ തലശ്ശേരി എ.ഇ.ഒ ആയിരുന്ന കെ. തിലകന്‍ ചാന്ദ്രദിനാഘോഷവും സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ചാന്ദ്രയാന്‍ 3 വരെയുള്ള ചാന്ദ്രയാന്റെ പ്രവര്‍ത്തനവും ദൗത്യവും അദ്ദേഹം കുട്ടികള്‍ക്ക് വിശദീകരിച്ചു. ചാന്ദ്രദിന പ്രത്യേക സയന്‍സ് പ്രശ്‌നോത്തരി മത്സരവും നടന്നു. പ്രധാന അധ്യാപകന്‍ കെ.പി ഹരീന്ദ്രന്‍, ബിജുഷ ഷൈജു, കെ.കെ മനീഷ് എന്നിവര്‍ സംസാരിച്ചു. ടി.എം സജീവന്‍, ബബിത. ബി, ജുമുനഭായി എന്നിവര്‍ നേതൃത്വം വഹിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *