സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരന്‍ പരിക്ക്

സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരന്‍ പരിക്ക്

തലശ്ശേരി സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരനായ മധ്യവയസ്‌ക്കന് പരിക്കേറ്റു. കൊട്ടിയൂര്‍ സ്വദേശി ജോസ്(55) നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ പഴയ ബസ് സ്റ്റാന്റ് പനങ്കാവ് ഡയറിക്ക് സമീപമാണ് അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടം വരുത്തിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജോസിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സക്കു ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Share

Leave a Reply

Your email address will not be published. Required fields are marked *