കര്‍ണാടകയില്‍ നന്ദിനി പാലിന് വില വര്‍ധിപ്പിച്ചു, കൂട്ടിയത് ലിറ്ററിന് മൂന്ന് രൂപ, ആഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

കര്‍ണാടകയില്‍ നന്ദിനി പാലിന് വില വര്‍ധിപ്പിച്ചു, കൂട്ടിയത് ലിറ്ററിന് മൂന്ന് രൂപ, ആഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

ബംഗളൂരു: കര്‍ണാടകയില്‍ നന്ദിനി പാലിന് വില വര്‍ധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 39 രൂപയായിരുന്ന ഒരു ലിറ്റര്‍ പാല്‍ ഇനി മുതല്‍ 42 രൂപയാകും. ആഗസ്റ്റ് ഒന്ന് മതുല്‍ ആണ് പുതുക്കിയ വില പ്രാബല്യത്തില്‍ വരിക. അതേ സമയം കൂട്ടിയ മൂന്ന് രൂപ കര്‍ഷകന്റെ ആനുകൂല്യത്തിലേക്ക് നല്‍കുമെന്ന് കെ.എം.എഫ് അറിയിച്ചു.

നന്ദിനി പാലിന് ലിറ്ററിന് 5 രൂപ കൂട്ടണമെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ലിറ്ററിന് 39 രൂപയുള്ള നന്ദിനി പാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞവയില്‍ ഒന്നാണ്. വില വര്‍ദ്ധിപ്പിക്കാന്‍ ഫെഡറേഷനില്‍, യൂണിയനുകളുടെയും കര്‍ഷകരുടെയും സമ്മര്‍ദ്ദമുണ്ടെന്ന് ജൂണ്‍ 21 ന് കെഎംഎഫ് ചെയര്‍മാനായി ചുമതലയേറ്റ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമായ ഭീമാ നായിക് പറഞ്ഞു.

കഴിഞ്ഞവര്‍ഷമായിരുന്നു നന്ദിനി ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിച്ചിരുന്നത്. ഈ വര്‍ഷം വീണ്ടും അഞ്ചു രൂപ കൂട്ടണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യം തള്ളിയെങ്കിലും പിന്നീട് രണ്ടു രൂപ കൂട്ടാന്‍ അനുവാദം നല്‍കി. കുത്തനെ ഉയര്‍ന്ന ചെലവ് കാരണം നട്ടംതിരിയുന്ന കര്‍ഷകരെയും പാല്‍ സംഭരണം ഗണ്യമായി കുറഞ്ഞതിനെത്തുടര്‍ന്ന് വര്‍ധനവ് ആവശ്യപ്പെട്ട ജില്ലാ പാല്‍ യൂണിയനുകളെയും ഈ വര്‍ധന തൃപ്തിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ സര്‍ക്കാര്‍ മാറിയതോടെയാണ് വീണ്ടും മൂന്നു രൂപ വര്‍ധിപ്പിച്ചിരിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *