മണിപ്പൂരില്‍ രണ്ട് യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നടന് ആന്റണി വര്‍ഗീസ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ഇനിയും നമ്മള് എന്ന് മാറുമെന്നും ആന്റണി വര്‍ഗീസ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. കറുത്ത നിറം മാത്രമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്.
മണിപ്പൂര്‍ എന്ന് നടന്നു, എപ്പോള്‍ നടന്നു എന്നത് അല്ല. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് നടന്നു എന്നതാണ് സത്യം. ഇനിയും നമ്മള് എന്ന് മനസ്സിലാക്കും. എന്ന് മാറും. ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയര്‍ ചെയ്യാന്‍ പറ്റില്ല. ഇനിയും കാണാന്‍ പറ്റാത്തത് കൊണ്ടാണ് എന്നും ആന്റണി വര്‍ഗീസ് കുറിച്ചു.