മണിപ്പൂര്‍: പ്രസ്താവനയല്ല അക്രമികളെ നിലക്കു നിര്‍ത്തുകയാണ് ചെയ്യേണ്ടത് കെ.എന്‍.എം മര്‍കസുദ്ദഅവ

മണിപ്പൂര്‍: പ്രസ്താവനയല്ല അക്രമികളെ നിലക്കു നിര്‍ത്തുകയാണ് ചെയ്യേണ്ടത് കെ.എന്‍.എം മര്‍കസുദ്ദഅവ

കോഴിക്കോട്: ലോകത്തിന് മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തിയ മണിപ്പൂര്‍ കൂട്ടക്കുരുതി തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും രാജ്യത്തിനകത്തും പുറത്തു നിന്നും നടപടി ആവശ്യപ്പെട്ടിട്ടും നടപടിയൊന്നുമെടുക്കാതെ സുപ്രീം കോടതി വടിയെടുത്തപ്പോള്‍ പ്രസ്താവന നടത്തിയത് കൊണ്ട് മാത്രം മണിപ്പൂരിന്റെ ദുരന്തം അവസാനിക്കില്ലെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അക്രമികളെ നിലക്കുനിര്‍ത്താന്‍ തയ്യാറാവണം. വിദ്വേഷ രാഷ്ട്രീയത്തിന്റെ പിന്‍ബലത്തില്‍ അധികാരത്തിലേറുകയും നിലനില്‍ക്കുകയും ചെയ്യുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് മണിപ്പൂര്‍ ജനതക്ക് നീതി പ്രതീക്ഷിക്കുന്നത് മൗഢ്യമാണെന്നിരിക്കെ മണിപ്പൂരില്‍ സമാധാന പുന:സ്ഥാപനത്തിന് സുപ്രീം കോടതി നേരിട്ടിടപെടണമെന്നും കെ.എന്‍.എം മര്‍കസുദ്ദഅവ ആവശ്യപ്പെട്ടു.

വൈസ് പ്രസിഡണ്ട് എഞ്ചി. അബ്ദുള്‍ ജബ്ബാര്‍ മംഗലതയില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ.പി സകരിയ്യ, ഡോ. അനസ് കടലുണ്ടി, ഡോ. ജാബിര്‍ അമാനി, എന്‍.എം. അബ്ദുല്‍ ജലീല്‍, അബ്ദുല്ലതീഫ് കരുമ്പുലാക്കല്‍, എം.ടി. മനാഫ് മാസ്റ്റര്‍, ബി.പി.എ. ഗഫൂര്‍, സി. മമ്മു, ഹമീദലി ചാലിയം, പി.പി. ഖാലിദ്, കെ.പി. അബ്ദു റഹ്‌മാന്‍ സുല്ലമി, ഫൈസല്‍ നന്മണ്ട, എം.കെ. മൂസ മാസ്റ്റര്‍, എഞ്ചി. സൈദലവി, അഡ്വ. പി മുഹമ്മദ് ഹനീഫ, പി. അബ്ദുല്‍ അലി മദനി, അലി മദനി മൊറയൂര്‍, ശംസുദ്ദീന്‍ പാലക്കോട്, അബ്ദുസ്സലാം പുത്തൂര്‍, ആദില്‍ നസീഫ്, കെ.എ. സുബൈര്‍, ടി.കെ. റഫീഖ് നല്ലളം, സഹല്‍മുട്ടില്‍, സുഹൈല്‍ സാബിര്‍, എം. അഹ്‌മദ് കുട്ടി മദനി, ഡോ. ഐ.പി അബ്ദുസ്സലാം, ഡോ. ഇസ്മായില്‍ കരിയാട്, ജസീം സാജിദ് എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *