ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മൗനജാഥ സംഘടിപ്പിച്ചു

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മൗനജാഥ സംഘടിപ്പിച്ചു

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മാഹിയില്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൗനജാഥ നടന്നു. പളളൂര്‍ ഇന്ദിരാഭവനില്‍ നിന്നും ആരംഭിച്ച ജാഥ പള്ളൂര്‍, പാറല്‍, ഇരട്ടപ്പിലക്കുല്‍ എന്നിവിടങ്ങളിലൂടെ പ്രയാണം നടത്തി. തുടര്‍ന്ന് ഇന്ദിരാഭവനില്‍ നടന്ന അനുസ്മരണ യോഗത്തില്‍ കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് അഡ്വ.എ.പി.അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. പുതുച്ചേരി ജില്ല കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് ഐ. അരവിന്ദന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറിമാരായ സത്യന്‍ കേളോത്ത്, കെ. ഹരീന്ദ്രന്‍, പി. ശ്യാംജിത്ത്, ലീഗ് നേതാവ് മുഹമ്മദ് അലി, നളിനി ചാത്തു, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജന. സെക്രട്ടറി അലി അക്ബര്‍ ഹാഷിം, പി.കെ. ശ്രീധരന്‍ മാസ്റ്റര്‍, ജിജേഷ് ചാമേരി, കെ.കെ. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. സതീശന്‍ തെക്കയില്‍, കെ.വി.മോഹനന്‍, എം.കെ. ശ്രീജേഷ്, മുഹമ്മദ് സര്‍ഫാസ്, അജയന്‍ പൂഴിയില്‍, കെ.വി. സന്ദീവ്, കെ.കെ. വത്സന്‍, ജിതേഷ് വഴയില്‍, വി.പി. മുനവര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *