കോഴിക്കോട്: ചാന്ദ്രദിനമായ നാളെ യു.എല്‍ സ്‌പേസ് ക്ലബ്ബ് ചാന്ദ്രദിനാഘോഷം രാവിലെ 9.30 മുതല്‍ യു.എല്‍ സൈബര്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുമെന്ന് യു.എല്‍ സ്‌പേസ് ക്ലബ്ബ് ഫൗണ്ടറും മെന്ററുമായ ഇ.കെ കുട്ടിയും എജ്യുക്കേഷന്‍ റിസര്‍ച്ച് വിഭാഗം ഡയറക്ടറുമായ ഡോ: ഇ.പ സന്ദേശും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് എന്‍.ഐ.ടി ഡയറക്ടര്‍ ഡോ: പ്രസാദ് കൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്യും.
ഐ.എസ്.ആര്‍.ഒ ഉപഗ്രഹ നിയന്ത്രണകേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ: കുഞ്ഞികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. രാജ്യത്തെ ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസരംഗത്തെ ഉന്നതസ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ച യു.എല്‍ സ്‌പേസ് അംഗങ്ങളെ ചടങ്ങില്‍ ആദരിക്കും.
യു.എല്‍.സി.സി ചെയര്‍മാന്‍ രമേശന്‍ പാലേരി അധ്യക്ഷത വഹിക്കും. ഐ.എസ്.ആര്‍.ഒ മുന്‍ ഡയറക്ടറും യു.എല്‍ സ്‌പേസ് ഫൗണ്ടറും മെന്ററുമായ ഇ.കെ കുട്ടി ചാന്ദ്രദിനസന്ദേശം നല്‍കും. ഐ.എസ്.ആര്‍.ഒ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ജയറാം, എന്‍.ഐ.ടി കാലിക്കറ്റിലെ പ്രഫസര്‍ ഡോ: എം.കെ രവിവര്‍മ്മ, കാലിക്കറ്റ് സര്‍വകലാശാല പ്രഫസര്‍ ഡോ. ടി. മുഹമ്മദ് ഷാഹിന്‍, യു.എല്‍ സ്‌പേസ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. ഇ.പ സന്ദേശ്, യു.കെ ഷിജില്‍, ടി. ദാമോദരന്‍ എന്നിവര്‍ ആശംസകള്‍ നേരും. വാര്‍ത്താ സമ്മേളനത്തില്‍ ആര്യരാജ്, ഭരത് ശ്രീജിത്ത്, സായൂജ്, ആര്യ നവനീത് എന്നിവരും പങ്കെടുത്തു.