പരീക്ഷാതീയതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം പാരലൽകോളേജ് അസോസിയേഷൻ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൈവറ്റ് വിദ്യാർത്ഥികളുടെ പരീക്ഷ യഥാ സമയം നടത്താതെ വിവേചനം കാണിക്കുകയാണെന്ന് പാരലൽ കോളേജ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം സർവ്വകലാശാലക്ക് കീഴിൽ അഡ്മിഷൻ ലഭിച്ച ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. വിദൂര വിദ്യാഭ്യാസ സമ്പ്രദായം വഴി രജിസ്റ്റർ ചെയ്ത 30,000 വിദ്യാർത്ഥികളിൽ 3000 പേർ മാത്രമാണ് പഠന സാമഗ്രികൾക്കായി രജിസ്റ്റർ ചെയ്തത്. പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ വിതരണം ചെയ്യാറിലിലെന്നിരിക്കെ ഇതേ കാരണം പറഞ്ഞാണ് പരീക്ഷ അനിശ്ചിതമായി നീട്ടിയിരിക്കുന്നത്. ഡിസംബർ 14ന് ആരംഭിക്കുന്ന പരീക്ഷകളിൽ പ്രൈവറ്റ് വിദ്യാർത്ഥികളെയും ഉൾപ്പെടുത്തണം. വിഷയത്തിൽ ഗവർണർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കും. സംസ്ഥാന പ്രസിഡണ്ട് ജിജി വർഗ്ഗീസ്, കോഴിക്കോട് ജില്ലാ സെക്രട്ടറി സജിരാജ് പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *