‘ഹരിസ്മൃതി’യുടെ ഷോർട്ട് ഫിലിം ചെറുകഥാ സമാഹാരം

 


ഹരിപ്രസാദ് കോളേരി

മടവൂർ:മടവൂരിന്റെ സിനിമക്കാരനും, ചിത്രകാരനും തിരക്കഥാകാരനുമായിരുന്ന അകാലത്തിൽ മരണമടഞ്ഞ ഹരിപ്രസാദ് കോളേരിയുടെ ഓർമ്മയ്ക്കായി ഡിസംബർ 26ന് മടവൂർ നിവാസികൾ ഒന്നാം ചരമ വാർഷികം ആചരിക്കും.
ചടങ്ങിനോടനുബന്ധിച്ച് ഷോർട്ട് ഫിലിം, ചെറുകഥ, ചിത്രരചനാ മത്സരങ്ങൾ നടത്തും. 5 മിനിറ്റാണ് ഷോർട്ട് ഫിലിമിന്റെ ദൈർഘ്യം. ചെറുകഥ 6 പേജും, ഇഷ്ടമുള്ള വിഷയത്തിൽ ചിത്ര രചനയും നടത്താം. ചിത്ര രചനയും, ഷോർട്ട് ഫിലിമും, ചെറുകഥയും ഡിസംബർ 15ന് മുൻപ് 7012972227 എന്ന വാട്ട്‌സാപ്പ് നമ്പറിൽ അയക്കേണ്ടതാണ്.സുജിത്ത് വിസ്മയ, ഹരിസ്മൃതി മടവൂർ പി.ഒ, നരിക്കുനി, കോഴിക്കോട്, 673583 എന്ന വിലാസത്തിലും അയക്കാം.

ഫോൺ: 9847464284.

 

Share

Leave a Reply

Your email address will not be published. Required fields are marked *