വനിതാ ലോകകപ്പിന് ഇനി മൂന്ന് നാൾ മാത്രം; ആദ്യമത്സരം ന്യൂസിലാൻഡും നോർവെയും തമ്മിൽ

വനിതാ ലോകകപ്പിന് ഇനി മൂന്ന് നാൾ മാത്രം; ആദ്യമത്സരം ന്യൂസിലാൻഡും നോർവെയും തമ്മിൽ

വെല്ലിങ്ടൺ: വനിതാ ലോകകപ്പ് ഫുട്ബോളിന് ഇനി മൂന്ന് ദിവസം മാത്രം. ജൂലായ് 20 മുതൽ ആ​ഗസ്റ്റ് 20 വരെ നടക്കുന്ന ലോകകപ്പിന് ഓസ്ട്രേലിയയും ന്യൂസിലാൻഡും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. ആദ്യ മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡ് നോർവെയെ നേരിടും.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 നാണ് ആ​ദ്യ മത്സരം. ഉദ്ഘാടന ദിവസത്തിലെ രണ്ടാം മത്സരത്തിൽ അയർലാൻഡാണ് ഓസ്ട്രേലിയയുടെ എതിരാളികൾ. ജൂലായ് 22 ന് നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക ആദ്യ മത്സരത്തിൽ വിയറ്റ്നാമിനെ നേരിടും. പോർച്ചു​ഗലും നെതർലാൻഡ്സുമാണ് അമേരിക്കയുടെ മറ്റ് എതിരാളികൾ

പുരുഷ ലോകകപ്പിന് സമാനമായാണ് വനിതാ ലോകകപ്പിലെയും മത്സരക്രമം. എട്ട് ​ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കുക. ഓ​ഗസ്റ്റ് മൂന്ന് വരെയാണ് ​ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്നത്. ഓരോ ടീമിനും ​ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങൾ ഉണ്ടാവും. ​ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർ പ്രീക്വാട്ടറിലേക്ക് എത്തും. നോക്കൗട്ട് രീതിയിലാണ് പ്രീക്വാർട്ടർ മുതലുള്ള മത്സരങ്ങൾ. വിജയിക്കുന്ന ടീമുകൾ ക്വാർട്ടറിലേക്കും സെമിയിലേക്കും പ്രവേശിക്കും. ആ​ഗസ്റ്റ് 20 ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് വനിതാ ലോകകപ്പിൻ്റെ ഫൈനൽ.

Share

Leave a Reply

Your email address will not be published. Required fields are marked *