സി.എച്ച് സെന്റര്‍ ദമാം ചാപ്റ്റര്‍ സ്‌നേഹസംഗമവും ആദരിക്കലും

സി.എച്ച് സെന്റര്‍ ദമാം ചാപ്റ്റര്‍ സ്‌നേഹസംഗമവും ആദരിക്കലും

കോഴിക്കോട്: മെഡിക്കല്‍ കോളേജ് സി.എച്ച് സെന്റര്‍ ദമാം ചാപ്റ്റര്‍ സംഘടിപ്പിച്ച സ്‌നേഹസംഗമവും ആദരവും ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദമാം ചാപ്റ്ററിന്റെ പ്രവര്‍ത്തനം സ്ലാഘനീയമാണെന്നും ആദരിക്കപ്പെട്ടവര്‍ ആതുര, ജീവകാരുണ്യ രംഗത്ത് സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സി.എച്ച് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ സഫ അലവി അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ശ്രീജയന്‍, കാര്‍ഡിയോവസ്‌ക്യുലര്‍ ആന്റ് തൊറാസിക് സര്‍ജറി എച്ച്.ഒ.ഡി ഡോ.രാജേഷ്, സി.എച്ച് സെന്ററിനു വേണ്ടി ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് ഡോ.സമദ് എന്നിവരെ ആദരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, സി.എച്ച് സെന്റര്‍ പ്രസിഡന്റ് കെ.പി കോയ ഹാജി, ട്രഷറര്‍ ടി.പി മുഹമ്മദ്, ഉബൈദ് വട്ടോളി, യു.കെ മുഹമ്മദ്, ഉമ്മര്‍ കുറ്റിക്കാട്ടൂര്‍, ഹിബ അലവി എന്നിവര്‍ സംസാരിച്ചു. ചാപ്റ്റര്‍ കണ്‍വീനര്‍ മൊയ്തീന്‍ വെണ്ണക്കാട് സ്വാഗതവും ട്രഷറര്‍ സൈഫുദ്ദീന്‍ മുക്കം നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *