നാദാപുരം ഗ്രാമപഞ്ചായത്തില്‍ ദുരന്ത നിവാരണം ഇന്‍ഫര്‍മേഷന്‍ ഗൈഡ് പുറത്തിറക്കി

നാദാപുരം ഗ്രാമപഞ്ചായത്തില്‍ ദുരന്ത നിവാരണം ഇന്‍ഫര്‍മേഷന്‍ ഗൈഡ് പുറത്തിറക്കി

നാദാപുരം: ഗ്രാമപഞ്ചായത്തില്‍ ദുരന്തം ഉണ്ടായാല്‍ അടിയന്തരമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതിനും ദുരന്തമുഖത്ത് നിന്ന് അടിയന്തരമായി ബന്ധപ്പെടേണ്ട വിവിധ ഫോണ്‍ നമ്പറുകളും ഉള്‍പ്പെടുത്തി ദുരന്ത നിവാരണ ഇന്‍ഫര്‍മേഷന്‍ ഗൈഡ് പുറത്തിറക്കി. കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ തീരുമാന പ്രകാരമാണ് പഞ്ചായത്തിലുള്ളതും ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ദുരന്ത നിവാരണ പ്രവര്‍ത്തനരംഗത്ത് സഹായം ലഭിക്കുന്ന വിവിധ ഓഫിസുകളുടെ ഫോണ്‍ നമ്പറും ഗൈഡില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. നാദാപുരം ഗ്രാമപഞ്ചായത്തില്‍ വിവിധങ്ങളായ ദുരന്തമുണ്ടായാല്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് ചെറിയ ഗൈഡില്‍ പ്രതിപാദിക്കുന്നുണ്ട്. ദുരന്ത നിവാരണ ഇന്‍ഫര്‍മേഷന്‍ ഗൈഡ് പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജനീദ ഫിര്‍ദൗസ്, വാര്‍ഡ് മെമ്പര്‍ കുഞ്ഞിരാമന്‍, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമനന്ദന്‍, റിസോര്‍സ് പേഴ്‌സണ്‍ അസ്ല, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *