ആനന്ദി പ്രേക്ഷക മാനസം കവര്‍ന്നു

ആനന്ദി പ്രേക്ഷക മാനസം കവര്‍ന്നു

ചാലക്കര പുരുഷു

തലശ്ശേരി: മലാല അക്ഷരങ്ങളുടെ മാലാഖ എന്ന നൂറ് കണക്കിന് വേദികള്‍ പിന്നിട്ട ഏക പത്ര നാടകത്തിലൂടെ മലയാള നാടക വേദിയില്‍ ശ്രദ്ധേയയായ, സിനിമാ സീരിയല്‍ അഭിനേത്രി നിഹാരിക എസ്. മോഹന്‍ ,ആനന്ദി ഗോപാല്‍ റാവോ ജോഷിയെന്ന അകാലത്തില്‍ പൊലിഞ്ഞ് പോയ രാജ്യത്തെ ആദ്യ വനിതാ ഡോക്ടരുടെ ഹൃദയഹാരിയായ കഥയവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ വിസ്മയമായി. ആധുനീക വൈദ്യശാസ്ത്രം പഠിക്കാനിറങ്ങിയ ആദ്യ ഇന്ത്യക്കാരിയാണ് ആനന്ദി. ഇരുപത്തിരണ്ടാം വയസ്സില്‍ ക്ഷയരോഗം കവര്‍ന്നെടുത്ത ആ ജീവിതം, ആത്മത്യാഗപരമായ പോരാട്ടങ്ങളിലൂടെയാണ് ഇതള്‍ വിരിയുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ഭാരതീയ സാമൂഹ്യ ജീവിതത്തിന്റെ നേര്‍ക്കാഴ്ച കൂടിയായി ഈ രംഗാവിഷ്‌ക്കാരം. കഥാപാത്രങ്ങളുടെ ഭാവപരമായ സൂക്ഷതലങ്ങള്‍ എടുത്ത് കാണിക്കുന്നഅഭിനയമാണ് നിഹാരികയും, ഷിനില്‍ വടകരയും കാഴ്ച വെച്ചത്. നവാഗത സംവിധായകരില്‍ ഏറെ ശ്രദ്ധേയനായ സുജില്‍ മാങ്ങാടിന്റെ രൂപ ശില്‍പ്പവും സംവിധാനവും രംഗവേദിക്ക് പുതിയ മാനം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *