ചിത്രത്തില്‍ തെളിഞ്ഞത് ഹനിക്കപ്പെടുന്ന മാധ്യമ സ്വാതന്ത്ര്യം

ചിത്രത്തില്‍ തെളിഞ്ഞത് ഹനിക്കപ്പെടുന്ന മാധ്യമ സ്വാതന്ത്ര്യം

മാഹി: ലോകത്താകമാനം നടക്കുന്ന മാധ്യമ വേട്ടയുടെ വര്‍ത്തമാന ഭീതിയാണ് കെ.കെ സനില്‍ കുമാര്‍ രണ്ട് ദിവസമായി മയ്യഴിയില്‍ നടന്ന ചിത്രകലാ ക്യാംപില്‍ ആവിഷ്‌കരിച്ചത്. പത്ര വാര്‍ത്തകള്‍ ചേര്‍ത്തുവച്ച കൊളാഷും ആക്രിലിക് നിറങ്ങളുംസംയോജിപ്പിച്ചു കൊണ്ടാണ് സൈലന്‍സിങ് ദ മീഡിയ
(‘Silencing the Media ‘) എന്ന ചിത്രം രൂപപ്പെടുത്തിയത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഏറെ വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് സനില്‍ കുമാറിന്റെ ചിത്രം ശ്രദ്ധേയമായത്. പ്രഥമ കാഴ്ചയില്‍ തെളിയുന്ന കൂറ്റന്‍ മത്സ്യത്തിന്റെ രൂപത്തിനകത്ത് വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. അന്വേഷണങ്ങളും വിമര്‍ശനങ്ങളും ഭയപ്പെടുന്ന ഭരണകൂടങ്ങള്‍, സമകാലിക ലോകത്ത് മാധ്യമവിലക്കും മര്‍ദ്ദനങ്ങളും കൊണ്ട് സത്യാന്വേഷികളെ ഭയപ്പെടുത്തുകയാണ്. അടിച്ചമര്‍ത്തലിന്റെ വര്‍ത്തമാന പരിസരത്ത് നിന്ന് ചിത്രം വായിക്കുമ്പോള്‍ പുത്തന്‍ സാമൂഹ്യ മാനങ്ങള്‍ കൈവരിക്കുന്നു.
രണ്ട് ദിവസമായി മയ്യഴിയില്‍ നടക്കുന്ന മാഹി സാംസ്‌കാരിക കലോത്സവത്തിന്റെ ഭാഗമായ ചിത്രകലാ ക്യാംപിലാണ് ചിത്രം ആവിഷ്‌കരിച്ചത്.

കെ.കെ സനില്‍ വരച്ച ചിത്രം
Share

Leave a Reply

Your email address will not be published. Required fields are marked *