വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്; നിഖില്‍ തോമസിന് കര്‍ശന വ്യവസ്ഥയില്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്; നിഖില്‍ തോമസിന് കര്‍ശന വ്യവസ്ഥയില്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ നിഖില്‍ തോമസിന് ജാമ്യം അനുവദിച്ചു ഹൈക്കോടതി. കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ, വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഒളിവില്‍ പോയ മുന്‍ എസ്.എഫ്.ഐ നേതാവായിരുന്ന നിഖില്‍ തോമസിനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു.

കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ചില്‍ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്. നിഖില്‍ തോമസ് കായംകുളം എം.എസ്.എം കോളജില്‍ എംകോമിനു ചേര്‍ന്നത് ബികോം ജയിക്കാതെയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടികള്‍ വന്നത്. ഇയാള്‍ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സര്‍വകലാശാലാ രേഖകള്‍ വ്യാജമാണെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറും കലിംഗ സര്‍വകലാശാല രജിസ്ട്രാറും എം.എസ്.എം കോളജ് പ്രിന്‍സിപ്പലും സ്ഥിരീകരിച്ചിരുന്നു.
അതേസമയം, നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കൊച്ചിയിലെ ഓറിയോണ്‍ ഏജന്‍സി ഉടമയും പിടിയിലായിരുന്നു. പാലാരിവട്ടത്തെ ‘ഓറിയോണ്‍ എഡ്യു വിങ്ങ് ‘ സ്ഥാപനത്തിന്റെ ഉടമ സജു എസ് ശശിധരന്‍ ആണ് അറസ്റ്റിലായത്. ബി.കോം ഡിഗ്രി ഉള്‍പ്പെടെ അഞ്ച് രേഖകള്‍ ഇയാള്‍ വ്യാജമായി ഉണ്ടാക്കിയെന്ന് പോലിസ് അറിയിച്ചു. നിഖില്‍ തോമസിന് വ്യാജ ഡിഗ്രിക്കായി രണ്ടാം പ്രതി അബിന്‍ സി രാജ് ആദ്യം സമീപിച്ചത് ഓറിയോണിന്റെ തിരുവനന്തപുരം ശാഖയിലായിരുന്നു. കൊവിഡ് കാലത്ത് ഈ ശാഖ പൂട്ടിയതോടെ ശ്രമം നടന്നില്ല. തുടര്‍ന്നാണ് ഓറിയോണിന്റെ കൊച്ചി ശാഖയിലെത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *