പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് xAI യ്ക്ക് തുടക്കമിട്ട് മസ്‌ക്

പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് xAI യ്ക്ക് തുടക്കമിട്ട് മസ്‌ക്

തന്റെ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് xAI യ്ക്ക് ബുധനാഴ്ച തുടക്കമിട്ട് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക്. ഗൂഗിളില്‍ നിന്നും മൈക്രോസോഫ്റ്റില്‍ നിന്നുമുള്ള സാങ്കേതിക വിദഗ്ദരെ ഉള്‍പ്പെടുത്തിയുള്ള പുതിയ ടീമാണ് പുതിയ സ്റ്റാര്‍ട്ടപ്പിന് പിന്നില്‍ ഒരുക്കിയിട്ടുള്ളത്. ഇലോണ്‍ മസ്‌ക് തന്നെയായിരിക്കും കമ്പനിയുടെ മേധാവി.

അതിന്റെ AI-യിലേക്ക് ധാര്‍മ്മികത പ്രോഗ്രാം ചെയ്യുന്നതിനുപകരം, xAI ‘പരമാവധി ജിജ്ഞാസയുള്ള’ AI സൃഷ്ടിക്കാന്‍ ശ്രമിക്കും, അദ്ദേഹം പറഞ്ഞു. മനുഷ്യന് അനുകൂലമായ എഐ നിര്‍മിക്കുകയാണ് മസ്‌കിന്റെ പുതിയ കമ്പനിയുടെ ലക്ഷ്യം.

എഐ മനുഷ്യ വംശത്തിന്റെ നാശത്തിന് കാരണമാകാനിടയുണ്ടെന്ന ആശങ്ക പങ്കുവെക്കുന്നയാളാണ് മസ്‌ക്. അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ ഇന്റലിജന്‍സ് അഥവാ മനുഷ്യനേക്കാള്‍ സ്മാര്‍ട്ടായ AI എത്തുമെന്നുാണ് മസ്‌കിന്റെ പ്രവചനം.

ഗൂഗിളിന്റെ ഡീപ്മൈന്‍ഡിലെ മുന്‍ എഞ്ചിനീയറായ ഇഗോര്‍ ബാബുഷ്‌കിന്‍, ഗൂഗിളില്‍ ജോലി ചെയ്തിരുന്ന ടോണി വു, ഗൂഗിളില്‍ ഗവേഷണ ശാസ്ത്രജ്ഞന്‍ കൂടിയായിരുന്ന ക്രിസ്റ്റ്യന്‍ സെഗെഡി, മുമ്പ് മൈക്രോസോഫ്റ്റില്‍ ഉണ്ടായിരുന്ന ഗ്രെഗ് യാങ്ങ് എന്നിവര്‍ x AI ടീമിലുള്‍പ്പെടുന്നു.

മാര്‍ച്ചിലാണ് X.AI കോര്‍പ്പറേഷന്‍ എന്ന പേരില്‍ ഒരു സ്ഥാപനം മസ്‌ക് രജിസ്റ്റര്‍ ചെയ്തത്. പ്രപഞ്ചത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഗൂഗിളിന്റെ ബാര്‍ഡിനും മൈക്രോസോഫ്റ്റിന്റെ ബിംഗ് എഐക്കും എതിരാളിയായി ട്രൂത്ത് ജിപിടി അല്ലെങ്കില്‍ പരമാവധി സത്യാന്വേഷണ AI പുറത്തിറക്കുമെന്ന് മസ്‌ക് ഏപ്രിലില്‍ പറഞ്ഞിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *