പൂക്കോം: ചൊക്ലി മേനപ്രത്തെ അനഘ മനോജ് ഡ്രാഗണ്‍ ബോട്ടിന്റെ ലോക ചാംപ്യന്‍ഷിപ്പിലെ ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ ലഭിച്ചിരുന്നു. ലോക മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലനം കല്‍ക്കത്തയില്‍ തുടങ്ങുന്നതിന്റെ അറിയിപ്പ് ലഭിക്കുന്നതോടൊപ്പം തായ്‌ലന്‍ഡിലേക്ക് പോകാനുള്ള യാത്രാ ചെലവ് സ്വയം വഹിക്കണമെന്നും അറിയാനിടയായി. കല്‍ക്കത്ത ക്യാംപില്‍ നിന്നാണ് ഏഷ്യന്‍ ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീമിനെ തെരെഞ്ഞെടുക്കും എന്ന അറിയിപ്പ് കൂടി ലഭിച്ചപ്പോള്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ് ലോക മത്സരത്തില്‍ പങ്കെടുക്കണമെന്നതും രാജ്യത്തിന് വേണ്ടി എന്റെ കടമ നിര്‍വഹിക്കണമെന്നും ലോകകപ്പ് ഇന്ത്യക്ക് ലഭിക്കുവാന്‍ തായ്‌ലന്‍ഡില്‍ പോകാന്‍ എല്ലാ പ്രതിസന്ധികളും അതിജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ അനഘക്കുണ്ടായിരുന്നു.
ലോക മത്സരത്തില്‍ പങ്കെടുക്കുന്നു എന്ന വാര്‍ത്തയറിഞ്ഞ പൂക്കോം മഹല്ല് പ്രവാസികൂട്ടായ്മയുടെ ഭാരവാഹികള്‍ അനഘയുടെ വീട്ടില്‍ പോകുകയും യാത്രക്കാവശ്യമായ ഒരു ലക്ഷം രൂപ പൂക്കോം മഹല്‍ പ്രവാസി കൂട്ടായ്മ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അനഘയുടെ ജന്മനാട്ടില്‍ നിറഞ്ഞ സദസ്സി
ല്‍ വെച്ച് ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ പൂക്കോം മഹല്‍ പ്രവാസി കൂട്ടായ്മ ഒരു ലക്ഷം രൂപ അനഘ മനോജിനെ ഏല്‍പ്പിച്ചു. നിരവധിയായ ജീവകാരുണ്യ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിയ പൂക്കോം മഹല്‍ പ്രവാസി കൂട്ടായ്മയുടെ പ്രസിഡന്റ് കെ.പി.സുബൈര്‍ സെക്രട്ടറി വൈ.എം.മുജീബ്, പി. നൗഷാദ്, ഷറഫു സഫഷാക്കിര്‍ .സി, റാസിഖ് മൈല്യാടിമ്മല്‍ ഫായിസ്.സി എന്നിവര്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപ അനഘയെ ഏല്‍പ്പിച്ചു. ലോകകപ്പ് നേടി തിരിച്ചു വരുന്ന അനഘയെ സ്വീകരിക്കാനൊരുങ്ങുകയാണ് ജന്മനാടും പൂക്കോം മഹല്‍ പ്രവാസി കൂട്ടായ്മയും.