ആനി രാജയ്‌ക്കെതിരേ കേസ് പ്രതികരിക്കുന്നവരെ നിശബ്ദ്ദരാക്കുന്ന ഭരണകൂട ഭീകരത: അനുചാക്കോ

ആനി രാജയ്‌ക്കെതിരേ കേസ് പ്രതികരിക്കുന്നവരെ നിശബ്ദ്ദരാക്കുന്ന ഭരണകൂട ഭീകരത: അനുചാക്കോ

എറണാകുളം: ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് രാഷ്ട്രീയ ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ പറഞ്ഞു. കലാപ പ്രദേശമായ മണിപ്പൂര്‍ സന്ദര്‍ശിച്ച് ഇരകളുമായി സംസാരിച്ചതിനു ശേഷം, മാധ്യമങ്ങളോട് മണിപ്പൂരില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണെന്ന് പറഞ്ഞതിന്റെ പേരില്‍. രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ്. ഇത് തികച്ചും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
ദുരിതബാധിതരെ സന്ദര്‍ശിച്ച് അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി മണിപ്പൂരില്‍ നടക്കുന്നത് തികച്ചും സര്‍ക്കാരിന്റെ പരിപൂര്‍ണ്ണമായ വീഴ്ചയിലുണ്ടായ കലാപമാണെന്ന് ചുണ്ടികാണിച്ചതിന്റെ പേരില്‍ എടുത്ത കേസ് പ്രതികരിക്കുന്നവരെ നിശബ്ദരാക്കാന്‍ ഭരണകൂടം നടത്തുന്ന വളരെ മോശമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അനു ചാക്കോ അഭിപ്രായപ്പെട്ടു.

വനിതാ നേതാക്കള്‍ക്കെതിരേ നടത്തുന്ന ഈ നീക്കം അധികാര ദുര്‍വിനിയോഗമാണ്. ഭരണഘടനയുടെ സത്തയെ ഹനിക്കാനും ജനാധിപത്യ നടപടികളെ വെല്ലുവിളിക്കാനുമാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമം. ഇതിനെതിരേ ശക്തമായ പ്രതിഷേധം ദേശീയ തലത്തില്‍ ഉയര്‍ന്നുവരണമെന്നും അനു ചാക്കോ കൂട്ടിച്ചേര്‍ത്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *