നോര്‍ക്കയിലും കേരള പ്രവാസി ക്ഷേമബോര്‍ഡിലും പ്രവാസികള്‍ക്ക് 50 ശതമാനം തൊഴില്‍ സംവരണം ആവശ്യപെട്ട് പ്രവാസി ലീഗല്‍ സെല്‍

നോര്‍ക്കയിലും കേരള പ്രവാസി ക്ഷേമബോര്‍ഡിലും പ്രവാസികള്‍ക്ക് 50 ശതമാനം തൊഴില്‍ സംവരണം ആവശ്യപെട്ട് പ്രവാസി ലീഗല്‍ സെല്‍

തിരുവനന്തപുരം: പ്രവാസികളെ സഹായിക്കാനായി കേരള സര്‍ക്കാരിന്റെ സംരംഭമായ നോര്‍ക്കയിലും കേരള പ്രവാസി ക്ഷേമബോര്‍ഡിലും 50 ശതമാനം തൊഴില്‍ സംവരണം ആവശ്യമാണെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ പ്രമേയം. പ്രവാസി ലീഗല്‍ സെല്‍ തിരുവനന്തപുരം മേഖല ഓഫിസ് ഉദ്ഘാടന ചടങ്ങിലാണ് പ്രസ്തുത പ്രമേയം അവതരിപ്പിച്ചത്. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേരളത്തിലെ മുന്‍ ഡിജിപിയും മുഖ്യ വിവരാവകാശ കമ്മീഷണറുമായിരുന്ന ഡോ. സിബി മാത്യൂസാണ് തിരുവനന്തപുരം മേഖല ഓഫീസ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. പ്രമുഖ മനുഷാവകാശ പ്രവര്‍ത്തകനായ ജോയ് കൈതാരം മുഖ്യാതിഥി ആയിരുന്നു. പ്രവാസികളെ ശാക്തീകരിക്കാന്‍ തിരുവനന്തപുരം മേഖല ഓഫിസിനു കഴിയട്ടെ എന്ന് ഡോ. സിബി മാത്യൂസ് ഐ.പി.എസ് ആശംസിച്ചു. അഡ്വ. ആര്‍. മുരളീധരന്‍, ഡോ.സോണിയ ജോര്‍ജ്, ലത്തീഫ് തെച്ചി, ജോസഫ് അതിരുങ്കല്‍, പൂവച്ചല്‍ ഖാദര്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു.
നോര്‍ക്കയിലും അതുപോലെ കേരള പ്രവാസി ക്ഷേമബോര്‍ഡിലും 50 ശതമാനം തൊഴില്‍ സംവരണം ആവശ്യമാണെന്നാവശ്യപ്പെട്ട് അഡ്വ. ആര്‍. മുരളീധരന്‍ അവതരിപ്പിച്ച പ്രമേയം തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിക്ക് നല്‍കുന്നതിനും യോഗം തീരുമാനമെടുത്തു. പ്രവാസി ലീഗല്‍ സെല്‍ തിരുവനന്തപുരം മേഖല ഓഫിസ് വിലാസം: എ2 ഇ, ക്യാപിറ്റോള്‍ സെന്റര്‍, സെക്രട്ടറിയേറ്റിന് എതിര്‍വശം, തിരുവനന്തപുരം. Mob:9562916653.

Share

Leave a Reply

Your email address will not be published. Required fields are marked *