ചൊക്ലി: ഡ്രാഗണ്‍ ബോട്ട് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മേനപ്രം വലിയാണ്ടി പീടികയിലെ അനഘ മനോജിന് ചൊക്ലി രാമവിലാസം ഹയര്‍ സക്കന്ററി സ്‌കൂളില്‍ പ്രൗഢഗംഭീരമായ യാത്രയയ്പ്പ് സഘടിപ്പിച്ചു. ആഗസ്റ്റ് മാസം തായ്‌ലഡിലാണ് ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഇന്ത്യയില്‍ നിന്ന് 24 പേരാണ് ടീമിലുളളത്. മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ തീവ്രപരിശീലനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി അനഘ മനോജ് ജൂലൈ 14ന് കല്‍ക്കത്തയിലേക്ക് പോകും. കല്‍ക്കത്ത ക്യാമ്പില്‍ നിന്നും ഈ വരുന്ന ഏഷ്യന്‍ ഗയിംസിന്റെ ടീമിനെ തെരെഞ്ഞെടുക്കും. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ ടീച്ചറുടെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ.പവിത്രന്‍ മാസ്റ്റര്‍ ആദരവ് ഉദ്ഘാടനം ചെയ്തു.
പ്രമുഖ വ്യവസായിയും, മലയാള കലാഗ്രാമം സ്ഥാപകനും കലാ സാഹിത്യ മേഖലകളെ നിറഞ്ഞ സ്‌നേഹത്തോടെ
നെഞ്ചോട് ചേര്‍ത്തുവെച്ച മേനപ്രം ഗ്രാമത്തിലെ ആക്കൂല്‍ തറവാട്ടിലെ മുതിര്‍ന്ന കാരണവരായ എ.പി.കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പ്രഭാഷണം മാഹി മലയാള കലാ ഗ്രാമം പി.ആര്‍.ഒ. എം. ഹരീന്ദ്രന്‍ മാസ്റ്റര്‍ നടത്തി. വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍, പ്രവാസി മഹല്‍കൂട്ടായ്മകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, വ്യക്തികള്‍, കുടുബശ്രീ എ.ഡി.എസ്, വായനശാലകള്‍, വ്യക്തികള്‍ എന്നിവരെല്ലാം ചേര്‍ന്ന് രണ്ട് ലക്ഷം രൂപ ചടങ്ങില്‍ പാരിതോഷികമയി അനഘക്ക് കൈമാറി. പ്രസീദ് കുമാര്‍, സുബൈര്‍, സി.പി.ശ്രീജ ടീച്ചര്‍, വി.ഉദയന്‍ മാസ്റ്റര്‍, ശ്രീനില ശ്രീജിത്ത്, കെ.പി.ഷിനോജ്. എന്‍.പി.സജിത, പി.അബ്ദുള്‍ അസീസ്, പ്രദീപ് കിനാത്തി, പി. ബീന ടീച്ചര്‍, സി.സി. നിഷാനന്ദ് മാസ്റ്റര്‍, പി.ജയതിലകന്‍ മാസ്റ്റര്‍, വി.പി.നിത്യന്‍, സുനില്‍ ബാല്‍ മാസ്റ്റര്‍, പി.ഭാസ്‌കരന്‍, മുഹമ്മദ് നസീര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ടി.ജയേഷ് സ്വാഗതവും ചെയര്‍മാന്‍ ഷിബിലാല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.