മഹാവീര്‍ ഗ്രൂപ്പിന്റെ ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (AARI) കണ്ണൂരില്‍ മള്‍ട്ടി ബ്രാന്‍ഡ് സൂപ്പര്‍ബൈക്ക് ഫ്രാഞ്ചൈസിയായ മോട്ടോ വോള്‍ട്ടിന്റെ ഷോറൂം ഉദ്ഘാടനം ചെയ്തു. ‘ഹയാത്ത് മോട്ടോര്‍ വേള്‍ഡ്’ എന്ന ബാനറിന് കീഴിലുള്ള ഈ അത്യാധുനിക ഷോറൂം കണ്ണൂരിലെ തോട്ടട നദാല്‍ റോഡിലാണ് പ്രവര്‍ത്തിക്കുന്നത്. മോട്ടോ മോറിനി, സോണ്ടെസ്, അടുത്തിടെ പുറത്തിറക്കിയ അന്താരാഷ്ട്ര ബ്രാന്‍ഡായ ക്യുജെ മോട്ടോര്‍ തുടങ്ങിയ സൂപ്പര്‍ ബൈക്ക് ബ്രാന്‍ഡുകളുടെ ആഗോള ശ്രേണി ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. എന്‍ഡ്-ടു-എന്‍ഡ് സെയില്‍സ്, സര്‍വീസ്, സ്പെയര്‍ സപ്പോര്‍ട്ട് എന്നീ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. 6,89,000 രൂപ വില മുതല്‍ ആരംഭിക്കുന്ന മോട്ടോ മോറിനി 650 സി.സി, 3,15,000 രൂപ മുതല്‍ ആരംഭിക്കുന്ന സോണ്ടസ് 350 സി.സി, 1,99,000 (എക്സ്-ഷോറൂം, ഇന്ത്യ) രൂപ മുതല്‍ ആരംഭിക്കുന്ന ക്യുജെ മോട്ടോര്‍ എന്നിവയുടെ വിവിധ മോഡലുകള്‍ ഇവിടെ ലഭ്യമാണ്.
”ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയില്‍, ഞങ്ങളുടെ ഉപഭോക്താക്കളുമായുള്ള ബന്ധത്തിലൂടെ മൂല്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ശ്രമങ്ങളിലൊന്ന്. ഈ ദിശയിലുള്ള ഞങ്ങളുടെ പ്രതിബദ്ധത കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്, കണ്ണൂരില്‍ മോട്ടോ വോള്‍ട്ട് എന്ന മള്‍ട്ടി-ബ്രാന്‍ഡ് സൂപ്പര്‍ബൈക്ക് ഫ്രാഞ്ചൈസിയുടെ ലോഞ്ച് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ സമാരംഭം ഞങ്ങളുടെ ബഹുമാനപ്പെട്ട ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയുടെയും സേവന പിന്തുണയുടെയും സമഗ്രമായ ശ്രേണി വിപുലീകരിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഇന്ത്യയിലുടനീളമുള്ള മോട്ടോ വോള്‍ട്ട് ഷോറൂമുകള്‍ ആരംഭിക്കുന്നതിന് പിന്നിലെ ഞങ്ങളുടെ കാഴ്ചപ്പാട്, സൂപ്പര്‍ബൈക്ക് പ്രേമികള്‍ക്ക് ആഗോളതലത്തില്‍ അറിയപ്പെടുന്ന ബ്രാന്‍ഡുകളും അവയുടെ വിശിഷ്ട ഉല്‍പ്പന്നങ്ങളും അനുഭവിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ്.’ ചടങ്ങില്‍ സംസാരിച്ച ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വികാസ് ജബാഖ് പറഞ്ഞു.
മോട്ടോ വോള്‍ട്ട് ഇന്ത്യയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഉപഭോക്തൃ അധിഷ്ഠിത സമീപനത്തിലൂടെ എല്ലാ ഉപഭോക്താക്കള്‍ക്കും പ്രശ്നരഹിതവും പ്രീമിയം വില്‍പ്പനയും സേവന അനുഭവവും നല്കാന് ഞങ്ങള്‍ ലക്ഷ്യമിടുന്നു, കാരണം മോട്ടോ വോള്‍ട്ട് കണ്ണൂരിലെ പ്രൊഫഷണലുകള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനാണ് കമ്പനി പരിശ്രമിക്കുന്നതെന്ന്. പുതിയ ഡീലര്‍ഷിപ്പ് ലോഞ്ച് ചെയ്യുന്നതിനെ കുറിച്ച് മോട്ടോ വോള്‍ട്ട് ഡീലര്‍ പ്രിന്‍സിപ്പല്‍ കണ്ണൂര്‍ ശ്രീ മുഹമ്മദ് അനസ് പറഞ്ഞു.