കേരള മുസ്‌ലിം പണ്ഡിത ചരിത്രം പരമ്പരയിലെ നാലാമത്തെ പുസ്തകം പുറത്തിറങ്ങി

കേരള മുസ്‌ലിം പണ്ഡിത ചരിത്രം പരമ്പരയിലെ നാലാമത്തെ പുസ്തകം പുറത്തിറങ്ങി

നോളജ് സിറ്റി: കേരള മുസ്‌ലിം പണ്ഡിത ചരിത്രം പരമ്പരയിലെ നാലാമത്തെ പുസ്തകം ‘വെളിയങ്കോട് കുഞ്ഞുട്ടി മുസ്‌ലിയാര്‍’ പ്രകാശനം ചെയ്തു. വെളിയങ്കോട് ഉമര്‍ ഖാസി(റ)യുടെ 171ാം ഉറൂസ് മുബാറക്കിനോട് അനുബന്ധിച്ച് നടന്ന ചരിത്ര സെമിനാറില്‍ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്. ഡോ. ഫൈസല്‍ അഹ്സനിക്ക് രണ്ടത്താണിക്ക് പുസ്തകത്തിന്റെ ആദ്യകോപ്പി കൈമാറി വെളിയങ്കോട് ഖാസി ഹംസ സഖാഫി പുസ്തകം പ്രകാശനം ചെയ്തു. പ്രശസ്ത ചരിത്ര പണ്ഡിതരായ ഡോ. ഹുസൈന്‍ രണ്ടത്താണി, പി. സുരേന്ദ്രന്‍, ഡോ. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.
വി.പി മുഹമ്മദ് സ്വാദിഖ് അഹ്‌സനിയാണ് ജീവചരിത്രം തയ്യാറാക്കിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ മലബാറില്‍ സജീവമായ ആത്മീയ- ധൈഷണിക ഇടപെടലുകള്‍ നടത്തിയ പണ്ഡിതനാണ് വെളിയങ്കോട് കുഞ്ഞുട്ടി മുസ്‌ലിയാര്‍. മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റാണ് പ്രസാധകര്‍. കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം ചീഫ് എഡിറ്ററായുള്ള സംഘമാണ് കേരളത്തിലെ ഇസ്‌ലാമിക നിര്‍മിതിക്ക് സഹായികളായവരെ കുറിച്ചുള്ള പഠന പരമ്പര തയ്യാറാക്കുന്നത്. ആവശ്യക്കാര്‍ക്ക് +91 70340 22055, +91 6235 998 830 എന്നീ നമ്പറുകള്‍ വഴി പുസ്തകം ബുക്ക് ചെയ്യാവുന്നതാണെന്ന് പ്രസാധകര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *