ആർട്ടിക്കിൾ 370 ; ഹർജികളിൽ സുപ്രീംകോടതി ഇന്ന് വാദംകേൾക്കും

ആർട്ടിക്കിൾ 370 ; ഹർജികളിൽ സുപ്രീംകോടതി ഇന്ന് വാദംകേൾക്കും

ന്യൂഡൽഹി∙ ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ‍തിരായ ഹർജികളിൽ സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേൾക്കും. ഹർജികളിൽ വാദം കേൾക്കുന്നതിനു അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ.ഗവായ്, സൂര്യകാന്ത് എന്നിവരാണു ബെഞ്ചിലുള്ളത്.

വിഷയത്തിൽ 3 വർഷത്തിനു ശേഷമാണു സുപ്രീംകോടതി ഹർജികൾ പരിഗണിക്കുന്നത്. കേന്ദ്ര നടപടിക്കെതിരെ ഇരുപതോളം ഹർജികളാണു സുപ്രീംകോടതിക്കു മുന്നിലുള്ളത്.

2019 ഓ​ഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്നതും ജമ്മു–കശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാർക്ക് 35എ വകുപ്പ് പ്രകാരം പ്രത്യേക അവകാശം നൽകുന്നതുമായ ഭരണഘടനയിലെ 370–ാം വകുപ്പ് നരേന്ദ്രമോദി സർക്കാർ റദ്ദ് ചെയ്തത്. ഇതോടെ ഒക്ടോബർ 31ന് ജമ്മു കശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപപ്പെടുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *