ബൈക്കിൽ കണ്ടെയ്നർ ലോറിയിടിച്ച് നവവധു മരിച്ചു; ഭർത്താവിന് പരിക്ക്

ബൈക്കിൽ കണ്ടെയ്നർ ലോറിയിടിച്ച് നവവധു മരിച്ചു; ഭർത്താവിന് പരിക്ക്

പാലക്കാട്: വാളയാര്‍ വടക്കഞ്ചേരി ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് നവവധു മരിച്ചു. കുഴല്‍മന്ദം പുതുക്കോട് മുടിപറമ്പില്‍ വീട്ടില്‍ കാജാ ഹുസൈന്‍ മകള്‍ അനീഷ (19) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ഷക്കീര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ പുതുശ്ശേരി കുരുടികാടിനു സമീപത്താണ് അപകടമുണ്ടായത്. കഴിഞ്ഞ ജൂണ്‍ നാലിന് ആയിരുന്നു ഇവരുടെ വിവാഹം. നെന്മാറയിലുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോള്‍ ആണ് അപകടമുണ്ടായത്. കോയമ്പത്തൂര്‍ ഉള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. മാതാവ്: ആസിയ, സഹോദരിമാര്‍: അന്‍ഫിയ, അന്‍സിയ, അന്‍സല്‍ന.

Share

Leave a Reply

Your email address will not be published. Required fields are marked *