തലശ്ശേരി: ഒന്നാം വര്‍ഷ പ്ലസ് ടു ക്ലാസ് ആരംഭിച്ചിട്ടും മലബാറിലെ ഫുള്‍ എ. പ്ലസ് ലഭിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും പ്രവേശനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തലശ്ശേരി സൗത്തിലെ എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു. മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഉപരോധ സമര ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബഷീര്‍ ചെറിയാണ്ടി അധ്യക്ഷനായി.
ഉപരോധ സമരത്തിലെ നേതാക്കളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 9 മണിക്ക് ആരംഭിച്ച ഉപരോധം നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചത്. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് നെസീര്‍ നെല്ലൂര്‍, സാഹിര്‍ പാലക്കല്‍, റഷീദ് കരിയാടന്‍, മജീദ് കെ.വി എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തു നീക്കിയത്.