എന്റെ വീട് പൊള്ളയാണ് പുസ്തക പ്രകാശനം ചെയ്തു

എന്റെ വീട് പൊള്ളയാണ് പുസ്തക പ്രകാശനം ചെയ്തു

 

കോഴിക്കോട്: ഒഞ്ചിയം ഉസ്മാൻ ഒരിയാനയുടെ ചെറുകഥാ സമാഹാരമായ എന്റെ വീട് പൊള്ളയാണ് പുസ്തക പ്രകാശനം കവി പി.കെ.ഗോപി ലോക കേരളസഭാംഗം ജമാൽ വില്ല്യാപ്പള്ളിക്ക് പുസ്തകം നൽകി നിർവ്വഹിച്ചു. വി.പി.രാഘവൻ(റൂബി) അദ്ധ്യക്ഷത വഹിച്ചു വി.പി.സദാനന്ദൻ പുസ്തകം പരിചയപ്പെടുത്തി. ഇസ്മയിൽ ഏറാമല(ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട്), ഷംസുദ്ദീൻ വെള്ളിക്കുളങ്ങര (ബഹ്‌റൈൻ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്), റഷീദ്.ടി.പി സെക്രട്ടറി ജയകേരള കലാവേദി, സൂപ്പി തിരുവള്ളൂർ മാപ്പിള കലാഅക്കാദമി, മജീദ്ഹാജി പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, എം.കെ.യൂസുഫ് ഹാജി ലഹരി നിർമാർജ്ജന സമിതി മേഖല പ്രസിഡണ്ട്, അഡ്വ.ഖാദർ പാലാഴി ഡയറക്ടർ സി.എച്ച്.ചെയർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, സി.കെ.നിസാർ ഷാർജ കെഎംസിസി ഓർഗ.സെക്രട്ടറി ആശംസകൾ നേർന്നു. ഇതോടനുബന്ധിച്ച് പീപ്പിൾസ,് റിവ്യൂ പ്രസിദ്ധീകരിച്ച സ്‌പെഷ്യൽ സപ്ലിമെന്റ് പ്രകാശനം അഡ്വ.ഖാദർ പാലാഴി ലാപിക് മാനേജിംഗ് ഡയറക്ടർ എ.വി.മുഹമ്മദ് സാദിഖിനു നൽകി പ്രകാശനം ചെയ്തു.ഉസ്മാൻ ഒഞ്ചിയം ഒരിയാന മറുമൊഴി നടത്തി. പീപ്പിൾസ് റിവ്യൂ പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ പി.ടി.നിസാർ സ്വാഗതവും, ജനറൽ മാനേജർ പി.കെ.ജയചന്ദ്രൻ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *