ഹിന്ദി അധ്യാപക ട്രെയിനിംഗിന് അപേക്ഷിക്കാം

ഹിന്ദി അധ്യാപക ട്രെയിനിംഗിന് അപേക്ഷിക്കാം

കേരളസര്‍ക്കാരിന്റെഅംഗീകാരത്തോടെവിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് മെറിറ്റ്,മനേജ്‌മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ബി.എ ഹിന്ദി പാസായവര്‍ക്കും അപേക്ഷിക്കാം. പ്ലസ് ടു രണ്ടാം ഭാഷ ഹിന്ദി അല്ലാത്തവര്‍ പ്രചാരസഭകളുടെ ഹിന്ദി കോഴ്‌സ് ജയിച്ചിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും.
അവസാന തീയതി ജൂലൈ 20ന് അഞ്ച് മണി. അപേക്ഷാഫോറത്തിന് www.educationkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. 04734296496, 8547126028ല്‍ ബന്ധപ്പെടുക.

Share

Leave a Reply

Your email address will not be published. Required fields are marked *