‘മുതലപ്പൊഴി: അശാസ്ത്രീയത പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണം’

‘മുതലപ്പൊഴി: അശാസ്ത്രീയത പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണം’

കൊച്ചി: മുതലപ്പൊഴിയുടെ ആശാസ്ത്രീയത പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ എടുക്കാത്തതാണ് അപകടങ്ങള്‍ തുടരാന്‍ കാരണം എന്ന് കെ.എല്‍.സി.എ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ അലംഭാവം കാണിക്കുന്നതിനെതിരേ പ്രതിഷേധമുയരുമ്പോള്‍ പ്രതിഷേധിക്കുന്നവരെ ഒറ്റപ്പെടുത്തി ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ഉള്ള ശ്രമം വിലപ്പോകില്ലെന്ന് കെ.എല്‍.സി.എ. വിഴിഞ്ഞം സമരവുമായി ബന്ധപ്പെടുത്തി ഈ വിഷയത്തില്‍ പ്രതിഷേധിക്കുന്നവരെ മന്ത്രി ശിവന്‍കുട്ടി പരാമര്‍ശിക്കുന്നത് തന്നെ ദുരുദ്ദേശപരമാണ്. സമരം ചെയ്യുന്നവരെയൊക്കെ കലാപ ആഹ്വാനം ചെയ്യുന്നവരെന്ന് പറയുന്നതിന് പകരം കടലില്‍ പോയവരെ രക്ഷിക്കാനും അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള നടപടികള്‍ അടിയന്തരമായി കൊള്ളുകയാണ് വേണ്ടത്. പ്രദേശത്ത് വിദഗ്ധരായ കോസ്റ്റ് ഗാര്‍ഡുകളെ സ്ഥിരമായി നിയമിക്കാനുള്ള നടപടി അടിയന്തരമായി ഉണ്ടാവണം. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തുന്ന മന്ത്രിമാര്‍ സ്വയംവിമര്‍ശനത്തിന് വിധേയരാകണമെന്ന് കെ.എല്‍.സി.എ സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *