മുഖകാന്തി നിലനിർത്താം; 6 ഫേസ് സ്‌ക്രബുകൾ പരിചയപ്പെടാം

മുഖകാന്തി നിലനിർത്താം; 6 ഫേസ് സ്‌ക്രബുകൾ പരിചയപ്പെടാം

ഫേസ് സ്‌ക്രബുകൾക്ക് ചർമ്മത്തെ എക്‌സഫോളിയേറ്റ് ചെയ്യാനും മൃത കോശങ്ങളെ നീക്കം ചെയ്ത് തിളക്കമുള്ളതാകാനും സഹായിക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മുഖവും കഴുത്തും സ്‌ക്രബ് ചെയ്യേണ്ടത് അത്യാവശ്യമാണ്. വീട്ടിൽ തന്നെ ചെയ്യാവുന്ന എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില സ്‌ക്രബുകളിതാ:

പഞ്ചസാര നാരങ്ങ സ്‌ക്രബും: പഞ്ചസാരയും നാരങ്ങാനീരും തുല്യമായ അളവിൽ എടുത്ത് യോജിപ്പിച്ച് സ്‌ക്രബ് ഉണ്ടാക്കുക. ഇത് പുരട്ടി മൃദുവായി മസാജ് ചെയ്യുക, നന്നായി കഴുകുക. ഇത് മുഖത്ത് മാത്രമല്ല ശരീരം മുഴുവനായി തേക്കാവുന്നതാണ്. കക്ഷത്തിലെ കറുപ്പ് നിറത്തിന് ഈ സ്‌ക്രബ് ഒരു പരിഹാരമാണ്.

കോഫി സ്‌ക്രബ്: ഏറ്റവും എളുപ്പത്തിൽ വീട്ടിൽ ലഭിക്കുന്ന ഒന്നാണ് കോഫി. കോഫി അൽപം വെള്ളമോ ഒലിവ് ഓയിലോ ചേർത്ത് സ്‌ക്രബ് ഉണ്ടാക്കുക. മുഖത്ത് പുരട്ടി മസാജ് ചെയ്യുക, എന്നിട്ട് കഴുകിക്കളയുക. ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവയെ ഇല്ലാതാക്കി ചർമ്മം തിളങ്ങാൻ ഇത് സഹായിക്കും.

തൈരും ഗ്രാമ്പു സ്‌ക്രബ്ബും: ഒരു പേസ്റ്റ് ഉണ്ടാക്കാൻ തൈരും ചെറുപയർപ്പൊടിയും മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി, പതുക്കെ സ്‌ക്രബ് ചെയ്യുക, ഉണങ്ങിയ ശേഷം ഇത് അൽപ്പം വെളളം ചേർത്ത് വീണ്ടും സ്‌ക്രബ് ചെയ്ത് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

തക്കാളിയും പഞ്ചസാരയും സ്‌ക്രബ്: പഴുത്ത തക്കാളി പകുതി മുറിച്ച് പഞ്ചസാരയുമായി കലർത്തി സ്‌ക്രബ് ഉണ്ടാക്കുക. ഇത് നിങ്ങളുടെ മുഖത്ത് മസാജ് ചെയ്യുക. മൂക്ക്, താടി എന്നീ ഭാഗങ്ങളിൽ നന്നായി സ്‌ക്രബ് ചെയ്യാം. എന്നിട്ട് കഴുകിക്കളയുക.

കറ്റാർ വാഴ ബ്രൗൺ ഷുഗർ സ്‌ക്രബ്: കറ്റാർ വാഴ ജെല്ലും ബ്രൗൺ ഷുഗറും യോജിപ്പിച്ച് സ്‌ക്രബ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി 1-2 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകാം. വെയിൽ കാരണം കൈയ്യിലും മുഖത്തും ഉണ്ടായ പാടുകൾ ഇല്ലാതാക്കാൻ കറ്റാർവാ ജെൽ സ്ഥിരമായി തേക്കുന്നത് ഗുണം ചെയ്യും.

ഓട്സ്, തേൻ സ്‌ക്രബ്: നന്നായി പൊടിച്ച ഓട്സ് തേനുമായി കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യുക, തുടർന്ന് വെള്ളത്തിൽ കഴുകി കളയുക. ഓട്‌സ് തരികൾ മുഖത്തെ അഴുക്ക് പൂർണമായി നീക്കം ചെയ്യാൻ സഹായിക്കും.

ഇവയിൽ ഏതെങ്കിലും അലർജി ഉണ്ടോയെന്ന് പരിശോധിക്കാൻ ഏത് സ്‌ക്രബ് ഉപയോഗിക്കുന്നതിന് മുമ്പും പാച്ച് ടെസ്റ്റ് നടത്തുക. കൂടാതെ, സ്‌ക്രബ് ചെയ്തതിന് ശേഷം മോയ്‌സ്ചറൈസറും സൺസ്‌ക്രീനും നിർബന്ധമാണ് എന്ന് ഓർക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *