അറുന്നൂറിലധികം കിടപ്പിലായ രോഗികള്‍ക്ക് ഹോംകെയര്‍ പരിചരണം നടത്തുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് യൂണിറ്റിന് നാദാപുരത്തുകാരനായ ഖത്തറിലെ യുവ വ്യവസായിയുടെ വക 8 ലക്ഷം രൂപയുടെ ആംബുലന്‍സ് നല്കി. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ച് പ്രസിഡന്റ് വി വി മുഹമ്മദലി ഹോംകെയര്‍ ആംബുലന്‍സിന്റെ താക്കോല്‍ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍മാരായ സികെ നാസര്‍, എംസി സുബൈര്‍, ജനീദ ഫിര്‍ദൗസ്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, ഗ്രാമപഞ്ചായത്ത് അംഗം പി.പി ബാലകൃഷ്ണന്, കുഞ്ഞമ്മദ് ഹാജി നാദാപുരം, അബ്ദുല്ല ഹാജി വളയം, ഡോ: എം.കെ മുംതാസ്, ഹെല്‍ത്ത് ഇന്‍സ്പെകര്‍ സുരേന്ദ്രന് കല്ലേരി, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന് എന്നിവര്‍ സംസാരിച്ചു.
നാദാപുരത്തെ നിലാവുള്ള ഹോംകെയര്‍ ആംബുലന്‍സ് കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. ഇത് സാരമായി പാലിയേറ്റിവ് പ്രവര്‍ത്തനത്തെ ബാധിക്കുന്ന സമയത്താണ് പാലിയേറ്റിവ് പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് അത്യാധുനിക രീതിയുള്ള ഹോംകെയര്‍ ആംബുലന്‍സ് പഞ്ചായത്തിന് ലഭിച്ചത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, പാലിയേറ്റിവ് പ്രവര്ത്തകന്മാര് പങ്കെടുത്തു.