കോഴിക്കോട്: പ്രമുഖവ്യാപാരിയും സാമൂഹിക സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ സജീവസാന്നിധ്യവുമായ ഷെവലിയാര്‍ സി.ഇ ചാക്കുണ്ണിയുടെ ആത്മകഥയായ ‘തോല്‍ക്കാന്‍ മനസ്സില്ലാതെ ‘ നാളെ വൈകീട്ട് നാലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എസ്.കെ പൊറ്റക്കാട്ട് കള്‍ച്ചറല്‍ സെന്ററില്‍ (പുതിയറ) നടക്കുന്ന പരിപാടിയില്‍ പ്രകാശനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പുസ്തകം ഏറ്റുവാങ്ങും. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും.
മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍, എം.കെ മുനീര്‍ എം.എല്‍.എ ആശംസകള്‍ നേരും. പി.ആര്‍ നാഥന്‍ പുസ്തകപരിചയം നടത്തും. ഗവര്‍ണര്‍ക്ക് മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ ഉപഹാരം സമര്‍പ്പിക്കും. ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി മറുപടി പ്രസംഗം നടത്തും. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സാം കുരുവിള സ്വാഗതമാശംസിക്കും. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.