ബ്രെയിൻ-മെഷീൻ ഇന്റർഫേസ് സിസ്റ്റംസിൽ യുഎൽ സ്‌പേസ് ക്ലബ് വെബിനാർ നാളെ (ശനിയാഴ്ച്ച)

കോഴിക്കോട്: കൃത്രിമാവയവങ്ങളെ തലച്ചോറിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിപ്പിക്കാനുള്ള സാങ്കേതികവിദ്യ കുട്ടികൾക്കു പരിചയപ്പെടുത്താൻ വെബിനാർ. കോഴിക്കോട് ആസ്ഥാനമായ യുഎൽ സ്‌പേസ് ക്ലബ്ബാണ് ബ്രെയിൻ-മെഷീൻ ഇന്റർഫേസ് സിസ്റ്റംസ് എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നത്.ഹോങ്കോങ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ എൻജിനിയറിങ് പ്രാക്റ്റീസസ് വിഭാഗം പ്രൊഫസർ ഡോ. വിനോദ് എ. പ്രസാദാണ് വെബിനാർ നയിക്കുന്നത്. നവംബർ 13 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ഗൂഗിൾ മീറ്റ് വഴിയാണ് വെബിനാർ നടക്കുക.

ഉപയോക്താവിന്റെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും പേശിയുടെയോ ബാഹ്യനാഡികളുടെയോ സഹായമില്ലാതെ കൺട്രോൾ സിഗ്‌നലുകളിലൂടെ പ്രവൃത്തികളായി മാറ്റുന്ന സംവിധാനമാണ് ബ്രെയിൻ – മെഷീൻ ഇന്റർഫേസ് സിസ്റ്റം. കൃത്രിമമായി ഘടിപ്പിച്ച കൈ-കാലുകൾ ഇതുപയോഗിച്ച് ചിന്തകൾക്കനുസരിച്ച് ചലിപ്പിക്കാനാകും. ചലനശേഷി പരിമിതി നേരിടുന്നവർക്ക് വലിയ സാധ്യതകളാണ് ഈ സംവിധാനങ്ങൾ ഒരുക്കുന്നത്. എങ്ങനെയാണ് ഇത്തരം സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്, ഇവ പൊതുജനങ്ങൾക്ക് ഇപ്പോൾ ലഭ്യമാണോ തുടങ്ങിയ കാര്യങ്ങൾ വെബിനാറിൽ ചർച്ച ചെയ്യും.സ്്‌പേസ് ക്ലബ് നടത്തി വരുന്ന വെബിനാർ സീരീസ് ന്റെ 41ആം എഡിഷനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്‌പേസ് ക്ലബ് വെബ്‌സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പരിപാടിയിൽ പങ്കെടുക്കാം. ക്ലാസ്സിനു ശേഷം വെബിനാറിനെ ആസ്പദമാക്കി യു എൽ സ്‌പേസ് ക്വിസും ഉണ്ട്. വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്. ഊരാളുങ്കൾ ലേബർ കോൺട്രാക്ട് കോപ്പറേറ്റ് സൊസൈറ്റിയുടെ വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായാണ് യു എൽ സ്‌പേസ് ക്ലബ് പ്രവർത്തിക്കുന്നത്. 2016 മുതൽ ബഹിരകാശമേഖലയിൽ വിദ്യാർഥികൾക്കായി അനവധി പരിപാടികൾ സ്‌പേസ് ക്ലബ് നടത്തുന്നുണ്ട്.
പങ്കെടുക്കാൻ യു എൽ സ്‌പേസ് ക്ലബ്ബ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം: ulspaceclub.in

Share

Leave a Reply

Your email address will not be published. Required fields are marked *