സംസ്ഥാന റോളർ സ്‌കേറ്റിങ്  ചാമ്പ്യൻഷിപ്പ്: റോഡ് റെയ്സ് തുടങ്ങി

സംസ്ഥാന റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ്: റോഡ് റെയ്സ് തുടങ്ങി

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സംസ്ഥാന റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി സൈബർ പാർക്കിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ എലിമിനേഷൻ റോഡ് റെയ്സ് നടന്നു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 15 കിലോ മീറ്റർ റെയ്സാണ് പാർക്കിൽ നടത്തിയത്. ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി അംഗം കെ.എസ്. സിയാദ് മത്സരങ്ങൾ ഫ്‌ലാഗ് ഓഫ് ചെയ്തു. കേരള റോളർ സ്‌കേറ്റിങ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡൻറ് ബി.വി.എൻ. റെഡ്ഡി, കെ.ആർ.എസ്.എ. ട്രഷറർ കെ. ശശിധരൻ, വൈസ് പ്രസിഡൻറ് ഡോ. എൻ. മീര, ജോയിൻറ് സെക്രട്ടറി പി.ആർ. ബാലഗോപാൽ, എം. പ്രകാശ് എന്നിവർ പങ്കെടുത്തു. തുടർന്ന് റിങ് റെയ്സ് മത്സരങ്ങൾ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്നു. 13 നു സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ് സ്പീഡ് സ്‌കേറ്റിങ് റിങ്, റോഡ് റെയ്സ് മത്സരങ്ങൾ കാലിക്കറ്റ് ട്രേഡ് സെന്ററിലും സൈബർ പാർക്കിലുമായി നടക്കും. മത്സരങ്ങൾ 14 ന് ഉച്ചയോടെ സമാപിക്കും. സംസ്ഥാന കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ റോളർ ഹോക്കി മത്സരങ്ങൾ തൃശൂർ മാള ഹോളി ഗ്രേസ് അക്കാദമിയിൽ 18 മുതൽ 21 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *